തിരുവനന്തപുരം ∙ ശബരിമല സ്വർണക്കൊള്ളയിൽ കടകംപള്ളി സുരേന്ദ്രനെതിരായ തെളിവുകൾ കോടതിയിൽ ഹാജരാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കടകംപള്ളി എന്തിനാണു വെല്ലുവിളിക്കുന്നത്.
കോടതിയിൽ ഹാജരാക്കണമെന്ന് പറഞ്ഞ് ആരെങ്കിലും വെല്ലുവിളിക്കുമോ. ഹാജരാക്കും എന്നതു കൊണ്ടാണ് നോട്ടിസിനു മറുപടി നൽകിയത്.
2 കോടിയുടെ മാനനഷ്ടമുണ്ടായെന്നാണ് നോട്ടിസ് അയച്ചത്. കേസ് കൊടുത്തപ്പോൾ മാനം 10 ലക്ഷമായി കുറഞ്ഞു.
ദ്വാരപാലക ശിൽപം കോടീശ്വരനു വിറ്റെന്നു കോടതിയാണ് പറഞ്ഞത്. ആർക്കാണ് അതു കൊടുത്തതെന്ന് അന്നത്തെ ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കണമെന്നാണ് താൻ ആവശ്യപ്പെട്ടത്.
കടകംപള്ളിക്ക് അറിയില്ലായിരുന്നുവെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ഉണ്ണിക്കൃഷ്ണൻ പോറ്റിയെ അവരുടെ അടുത്തേക്കു വിട്ടതും കടകംപള്ളിയാണ്. അതിന്റെ തെളിവുകളും കോടതിയിൽ ഹാജരാക്കുമെന്നു സതീശൻ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

