ചിറയിൻകീഴ്∙ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ ടൂറിസം വികസന പദ്ധതികൾക്ക് ഉണർവേകാൻ വെസ്റ്റ് കോസ്റ്റ് കനാൽ ടൂറിസം പദ്ധതിയിലുൾപ്പെടുത്തി ഒന്നരക്കോടി രൂപ അനുവദിച്ചു. അഞ്ചുതെങ്ങ് മേഖലയിൽ കായലോര ടൂറിസം വികസനത്തിന്റെ സാധ്യതകൾ മുന്നിൽക്കണ്ടുള്ളതാണു പുതിയ പദ്ധതി.
അഞ്ചുതെങ്ങ് കായലിൽ ബോട്ടുജെട്ടി നിർമാണം, അഞ്ചുതെങ്ങ് കായലിനു കുറുകെയുള്ള മീരാൻകടവ് പാലത്തിന്റെ അടിഭാഗത്തു ചിൽഡ്രൻസ് പാർക്ക് നിർമിക്കൽ, വിശ്രമകേന്ദ്രം, റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ, തെരുവുവിളക്കുകൾ സ്ഥാപിക്കൽ, ശുചിമുറിനിർമാണം, വെൽനസ് സെന്റർ, മീരാൻകടവ് പാലത്തിന്റെ തൂണുകളിൽ ചുമർചിത്രങ്ങളൊരുക്കൽ, കായലിനു സമാന്തരമായി കമ്പിവേലി സ്ഥാപിക്കൽ, സഞ്ചാരികൾക്കുള്ള കൽബഞ്ച് ഇരിപ്പിടസൗകര്യം എന്നിവയാണു പദ്ധതിയി ഉൾപ്പെടുത്തിയിട്ടുള്ളത്.
നിലവിൽ രാത്രികാലങ്ങളിൽ വാഹനങ്ങളിൽ മാലിന്യം ഉപേക്ഷിച്ചു പോകുന്ന ഇടമാണു മീരാൻകടവ് പാലവും സമീപപ്രദേശങ്ങളും.
ഹോട്ടലുകളിൽ നിന്നും സമീപ ഇറച്ചിക്കടകളിൽ നിന്നും പുറംതള്ളുന്ന ഭക്ഷണാവശിഷ്ടങ്ങളും മാംസാവശിഷ്ടങ്ങളും ഭക്ഷിക്കാൻ തെരുവുനായ്ക്കളുടെ കൂട്ടം തന്നെ പാലത്തിനു സമീപം തമ്പടിച്ചിട്ടുണ്ട്. ഇവ വാഹനയാത്രികർക്കും സമീപവാസികൾക്കും ഉണ്ടാക്കിവരുന്ന ദുരിതങ്ങൾ ഏറെ.
നേരത്തെ കണ്ടൽക്കാടുകളുടെ മനോഹാരിതയിൽ സമീപവാസികളെ ആകർഷിച്ചിരുന്ന പാലവും പരിസര പ്രദേശങ്ങളും അധികൃതരുടെ അനാസ്ഥയിൽപെട്ടു മാലിന്യങ്ങൾ തള്ളുന്ന കേന്ദ്രമായി. വർഷങ്ങൾക്കു മുൻപു അഞ്ചുതെങ്ങ് ജലോത്സവത്തിനു പേരുകേട്ട
സ്ഥലമായിരുന്നു. ദേശീയജലപാത പദ്ധതിയും കനാൽടൂറിസം പദ്ധതിയും പൂർണമായി പ്രാവർത്തികമാവുന്നതോടെ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിനു പൊതുവെയും സമീപ ഗ്രാമപഞ്ചായത്തുകളായ കടയ്ക്കാവൂർ, വക്കം പഞ്ചായത്തുകളിലും ഗ്രാമീണ കായൽ ടൂറിസത്തിനു കുതിപ്പുണ്ടാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]