ആറ്റിങ്ങൽ∙ സ്വകാര്യ ബസ് ഡിപ്പോയിൽ വിദ്യാർഥി സംഘർഷം തുടർക്കഥയായിട്ടും പൊലീസ് എയ്ഡ് പോസ്റ്റ് വേണമെന്ന ആവശ്യം നടപ്പായില്ല. ആറ്റിങ്ങൽ നഗരസഭയുടെ അധീനതയിലുള്ളതാണ് ബസ് ഡിപ്പോ. സ്കൂൾ വിദ്യാർഥികളടക്കം ആയിരക്കണക്കിന് ആളുകൾ ഈ ഡിപ്പോയെ ദിവസവും ആശ്രയിക്കുന്നു.
ഇവിടെ സാമൂഹിക വിരുദ്ധശല്യവും സംഘർഷവും ലഹരി മരുന്ന് വ്യാപാരവും നടക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു.
സംഘർഷമുണ്ടായി വിളിച്ചു പറഞ്ഞാൽ പോലും ഏറെ നേരം കഴിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. പോലീസ് എത്തുമ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരിക്കും.
രണ്ട് ദിവസം മുൻപ് ഇളമ്പ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയെ ഒരു സംഘം മർദിച്ച് പരുക്കേൽപ്പിച്ചിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ വിദ്യാർഥി ഓടി രക്ഷപ്പെടുകയായിരുന്നു.
അക്രമികൾ സമീപത്തെ കച്ചവടക്കാരെയും യാത്രക്കാരെയും അടക്കം ഭീഷണിപ്പെടുത്തുന്നതാണ് കാരണം.
മിക്കപ്പോഴും സംഘർഷം രൂക്ഷമാകുന്നതോടെ ബസ് ജീവനക്കാർ അടക്കമുള്ളവർ സംഘടിച്ചെത്തിയാണ് അക്രമികളെ തുരത്താറുള്ളത്. ഡിപ്പോയിൽ പൊലീസ് സാന്നിധ്യം ഉണ്ടായാൽ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് നാട്ടുകാർ പറയുന്നത്.
ഡിപ്പോയിൽ തിരക്കുള്ള സമയങ്ങളിലെല്ലാം പൊലീസ് പട്രോളിങ് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇത് ഇവിടെ അപര്യാപ്തമാണ്.
പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതിന് സ്ഥലം അനുവദിക്കണമെന്നും തുടർ നടപടി സ്വീകരിക്കണെമന്നും ആവശ്യപ്പെട്ട് പൊലീസ് പലതവണ നഗരസഭക്ക് കത്തു നൽകിയെങ്കിലും പദ്ധതി നടപ്പായില്ല.
ഡിപ്പോക്കുള്ളിൽ മുഴുവൻ സമയ പൊലീസ് സാന്നിധ്യം വേണമെന്ന് നാട്ടുകാരും പതിറ്റാണ്ടുകളായി ആവശ്യപ്പെടുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]