
തിരുവനന്തപുരം ∙ പൊതുമേഖലാ സ്ഥാപനങ്ങളുടെ മത്സരാധിഷ്ഠിതത്വം വർധിപ്പിക്കുന്നതിനായി ‘കോസ്റ്റ് ഇന്റലിജൻസ്: എൻഹാൻസിംഗ് പി.എസ്.യു. കോംപെറ്റിറ്റിവ്നസ്’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ തിരുവനന്തപുരത്ത് നടന്നു.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ICMAI) യുടെ മെമ്പേഴ്സ് ഇൻ ഇൻഡസ്ട്രി & പി.എസ്.യു.സ് കമ്മിറ്റി, കേരള സർക്കാരിന്റെ വ്യവസായ-വാണിജ്യ വകുപ്പ് കീഴിലുള്ള ബോർഡ് ഫോർ പബ്ലിക് സെക്ടർ ട്രാൻസ്ഫോർമേഷൻ (BPT) എന്നിവയുടെ സഹകരണത്തോടെ ആയിരുന്നു പരിപാടി
ബിപിടി എക്സിക്യൂട്ടീവ് ചെയർമാൻ കെ. അജിത് കുമാർ ഉദ്ഘാടനം ചെയ്തു.
ബിപിടി സെക്രട്ടറി പി. സതീസ് കുമാർ, ഐസിഎംഎഐ പ്രസിഡന്റ് ശ്രീനിവാസ പ്രസാദ്, കോസ്റ്റ് & മാനേജ്മെന്റ് വിദഗ്ധൻ എ.
എൻ. രാമൻ, ഐ.സി.എം.എ.ഐ.
സൗത്ത് ഇന്ത്യൻ റീജിയണൽ കൗൺസിൽ ചെയർമാൻ വിജയ് കിരൺ അഗസ്ത്യ, റീജിയണൽ കൗൺസിൽ അംഗം പ്രവീൺ കുമാർ, ഐ.സി.എം.എ.ഐ. തിരുവനന്തപുരം ചാപ്റ്റർ ചെയർമാൻ പ്രണവ് ജയൻ എന്നിവർ സന്നിഹിതരായിരുന്നു.
കേരളത്തിലെ 50-ലധികം പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് 100-ലധികം പ്രതിനിധികൾ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]