
ഞാൻ ഇടിഞ്ഞാർ ട്രൈബൽ എച്ച്എസിൽ പഠിക്കുന്ന അഞ്ചാം ക്ലാസ് വിദ്യാർഥി എ.വി.ആദിഷ്കാണിയാണ്. വെങ്കിട്ടമൂട്ടിലുള്ള എന്റെ വീട്ടിൽ നിന്ന് 5 കിലോമീറ്റർ നടന്നാണ് സ്കൂളിൽ വരുന്നത്. കാട്ടരുവികൾ താണ്ടി കാട്ടാനയുടെയും കാട്ടുപോത്തിന്റെയും പന്നിയുടെയും ഏറെ ശല്യമുള്ള കാട്ടുപാതയിലൂടെയാണ് നടക്കുന്നത്. പലപ്പോഴും ഈ മൃഗങ്ങളെ കണ്ട് ഭയന്ന് സ്കൂൾ യാത്ര മുടങ്ങിയിട്ടുണ്ട്.
മഴക്കാലമായാൽ റോഡിൽ ചെളിയും മണ്ണും നിറയും. പിന്നെ നടന്നു വരാൻ പോലും പറ്റാത്ത അവസ്ഥയാണ്. ഒറ്റപ്പെട്ടു കഴിയുന്ന ഈ പ്രദേശത്തെ ആറു വീടുകളാണ് യാത്രാ ക്ലേശത്താൽ വലയുന്നത്.
ഞങ്ങളുടെ വീടിനടുത്തേക്ക് വാഹനങ്ങൾ വരാറില്ല. വയോജനങ്ങളും കുട്ടികളും അടക്കം താമസിക്കുന്ന വീടുകളിൽ അസുഖം വന്നാൽ എളുപ്പത്തിൽ ആശുപത്രിയിൽ എത്താൻ കഴിയാതെ എടുത്തുകൊണ്ട് പോകേണ്ട
അവസ്ഥയാണ്. വന്യമൃഗ ശല്യമുള്ളതിനാൽ രാത്രികാല യാത്ര വലിയ അപകടം നിറഞ്ഞതാണ്.
പ്രിയപ്പെട്ട പ്രസിഡന്റ് ഞങ്ങളുടെ പ്രദേശം സന്ദർശിക്കണമെന്നും ഞങ്ങളുടെ പ്രദേശത്തേക്ക് ചെറു വാഹനമെങ്കിലും വന്നു പോകാൻ കഴിയുന്ന നല്ലൊരു റോഡ് പണിതു തരണമെന്നും അഭ്യർഥിക്കുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]