
തിരുവനന്തപുരം ജില്ലയിൽ ഇന്ന് (18-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത.
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് .
ക്യാംപ് നാളെ മുതൽ
തിരുവനന്തപുരം∙ ചില്ല സെന്റർ ഫോർ ഹാബിലിറ്റേഷൻ നാളെ മുതൽ 25 വരെ ഓട്ടിസവും ഡവലപ്മെന്റൽ ഡിസോർഡേഴ്സും ഉള്ള വിദ്യാർഥികൾക്കായി ക്യാംപ് സംഘടിപ്പിക്കുന്നു. ഹ്രസ്വ ചിത്ര– റീൽ നിർമാണം, നാടക, സംഗീത, ചിത്ര, ശിൽപ, ക്രാഫ്റ്റ് പരിശീലനം, മെക്കാനിക്കൽ പരിശീലനം, യാത്ര, കായിക വിനോദങ്ങൾ എന്നിവ ക്യാംപിന്റെ ഭാഗമാണ്. വിവരങ്ങൾക്ക്– 9387224468
തെരുവുനായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ്
വെള്ളറട∙ കുന്നത്തുകാൽ പഞ്ചായത്തിലെ പാലിയോടിലും സമീപ പ്രദേശങ്ങളിലും തെരുവുനായ്ക്കളെ പിടികൂടി പ്രതിരോധ കുത്തിവയ്പ് നൽകി. കഴിഞ്ഞ ദിവസം പേവിഷബാധയുള്ള വളർത്തുനായ 3 പേരെയും ഒട്ടേറെ നായ്ക്കളെയും വളർത്തു മൃഗങ്ങളെയും കടിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയത്. സമീപ പ്രദേശങ്ങളിലെ നായ്ക്കൾക്കും തുടർദിവസങ്ങളിൽ പ്രതിരോധ കുത്തിവയ്പ് നൽകുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
ലഹരിക്കെതിരെ ബോധവൽക്കരണം
വർക്കല∙ലഹരിയിൽ നിന്നു പുതുതലമുറയെ സംരക്ഷിക്കുക എന്ന ലക്ഷ്യവുമായി ‘ലഹരി ഭീഷണി നേരിടാൻ കുടുംബ സംരക്ഷണ വലയം’ പുസ്തക പ്രകാശനവും വിതരണവും ചൊവ്വ 9.30 മുതൽ അയിരൂർ എംജിഎം മോഡൽ സ്കൂളിൽ നടക്കും. ഡോ.അച്യുത് ശങ്കർ ഉദ്ഘാടനം നിർവഹിക്കും.പൂർണ എഡ്യൂക്കേഷൻ ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ.പി.കെ.സുകുമാരൻ അധ്യക്ഷത വഹിക്കും. തുടർന്നു ചർച്ച സംഘടിപ്പിക്കും.