പാറശാല∙ ഹൈക്കോടതിയുടെ ആവർത്തിച്ചുളള നിർദേശം ഉണ്ടായിട്ടും പാറശാലയിൽ ഫ്ലെക്സ് ബോർഡുകൾ മാറ്റാൻ അധികൃതർ തയാറാവുന്നില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പ് വേളയിൽ നാട്ടിലും ഇടവഴികളിലും ആയിരക്കണക്കിനു ഫ്ലെക്സ് ബോർഡുകൾ നിറഞ്ഞിരുന്നു. ഫലപ്രഖ്യാപനത്തിനു പിന്നാലെ തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശപ്രകാരം ഇവ പാർട്ടികൾ തന്നെ നീക്കി.
അവശേഷിച്ചവ തൊട്ടടുത്ത ദിവസങ്ങളിൽ പൊലീസ്– റവന്യു അധികൃതർ ഇടപെട്ട് ഒഴിവാക്കി.
തിരഞ്ഞെടുപ്പിനു ശേഷം പ്രസിഡന്റ്–വൈസ്പ്രസിഡന്റ്, സ്ഥിരസമിതികളിലേക്കുള്ള വിജയികൾ, സർക്കാരിന്റെ വിവിധ പദ്ധതികൾ, ഉത്സവങ്ങൾ, എന്നിവയുടെ ഫ്ലെക്സുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ബസ് സ്റ്റോപ്പുകളിൽ വൈദ്യുതി പോസ്റ്റുകളിലും മറ്റും കെട്ടി വയ്ക്കുന്ന ബോർഡുകൾ കാഴ്ച മറയ്ക്കുന്നതു മൂലം യാത്രക്കാർ റോഡിലേക്ക് ഇറങ്ങി നിൽക്കേണ്ടി വരുന്നത് പലപ്പോഴും അപകടങ്ങൾക്കും കാരണമാവുന്നു. മിക്ക ബോർഡുകളും പരിപാടിയുടെ സമയം കഴിഞ്ഞതോ വച്ചിട്ട് ഏറെനാളായവയോ ആണ്. .
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

