കല്ലമ്പലം∙ പുലർച്ചെ കേട്ട ഉഗ്രശബ്ദമാണ് എതുക്കാട് സബിൻ ഹൗസിൽ കെ.ജയപ്രകാശിനെയും കുടുംബത്തെയും ഉണർത്തിയത്.
‘ഞങ്ങൾ പുറത്തേക്കിറങ്ങിയപ്പോൾ വീടിനു മുന്നിൽ കിടക്കുന്ന ബസാണ് കണ്ടത്. ഉള്ളിൽനിന്നു നിലവിളി ഉയരുന്നുണ്ടായിരുന്നു.
അപ്പോഴേക്കും പിന്നിലെ ചില്ല് പൊട്ടിച്ച് ചിലർ പുറത്തേക്കിറങ്ങി. അവരാണ് ആദ്യം രക്ഷാപ്രവർത്തനം തുടങ്ങിയത്–’ വിമുക്ത ഭടനായ ജയപ്രകാശ് പറഞ്ഞു. നാവായിക്കുളം അഗ്നിരക്ഷാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.
നിസ്സാര പരുക്കേറ്റവർക്ക് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നൽകി വിട്ടയച്ചു.
എംബിഎ പഠനത്തിന്റെ ഭാഗമായി ലോജിസ്റ്റിക്സ് വിഭാഗത്തിന്റെ പ്രവർത്തനത്തെക്കുറിച്ചു പഠിക്കാനാണു വിദ്യാർഥികളുടെ സംഘം വിഴിഞ്ഞത്തേക്കു പുറപ്പെട്ടത്. പഠനത്തിന്റെ ഭാഗമായി ഇൻഡസ്ട്രിയൽ വിസിറ്റ് ഉണ്ടാകാറുണ്ടെങ്കിലും ലോജിസ്റ്റിക്സ് എന്ന പ്രത്യേക മേഖലയിലെ പ്രവർത്തനങ്ങൾ നേരിട്ടു കാണാനുള്ള അവസരം പലപ്പോഴും ലഭിക്കാറില്ല.
വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രവർത്തനമാരംഭിച്ചതോടെ അതിനുള്ള അവസരമായി. ഇന്നലെ രാവിലെ തുറമുഖത്ത് എത്താനായിരുന്നു നിർദേശം.
അതിനാൽ രാത്രി പുറപ്പെട്ട സംഘം ബസിൽ ഉറക്കമായിരുന്നു.
പഠനയാത്ര പാതിവഴിയിൽ അവസാനിപ്പിച്ച് അവർ മടങ്ങി.
ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. എതുക്കാട് സ്വദേശിയായ കെ.ജയപ്രകാശിന്റെ വസതിയായ സബിൻ ഹൗസിന്റെ മുറ്റത്തോടു ചേർന്നാണ് ബസ് മറിഞ്ഞത്. അധികം താഴ്ചയില്ലാത്തതിനാൽ വലിയ അപകടം ഒഴിവായി.
ദേശീയപാത നിർമാണം നടക്കുന്നതിനാൽ സർവീസ് റോഡ് വഴിയാണ് ഈ ഭാഗത്തു വാഹനങ്ങൾ സഞ്ചരിക്കുന്നത്. റോഡ് നിർമാണത്തിനായി മതിൽ പൊളിച്ചതിനാൽ തകര ഷീറ്റ് കെട്ടി മറിച്ച വേലി പൊളിച്ചാണ് ബസ് മറിഞ്ഞത്.
ബസിന്റെ പിൻഭാഗം വീടിന്റെ മേൽക്കൂരയുടെ ഭാഗത്തു തട്ടിയാണ് നിന്നത്. വീടിനു കാര്യമായ നാശനഷ്ടമില്ല.
ബസ് മറിഞ്ഞതു പൂർണമായും റോഡ് വിട്ടായതിനാൽ ഗതാഗത തടസ്സമുണ്ടായില്ല.
ദേശീയപാതയിൽ നാവായിക്കുളത്ത് അപകടം: വിദ്യാർഥികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് 17 പേർക്ക് പരുക്ക്
കല്ലമ്പലം∙ പഠനയാത്രയ്ക്കായി വിദ്യാർഥിസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ദേശീയപാത സർവീസ് റോഡിൽനിന്നു നിയന്ത്രണംവിട്ട് വീടിനു മുന്നിലേക്കു മറിഞ്ഞ് 17 പേർക്കു പരുക്ക്. 2 പേർ ഒഴികെ ആരുടെയും പരുക്ക് ഗുരുതരമല്ല.
ഇന്നലെ പുലർച്ചെ മൂന്നരയോടെ നാവായിക്കുളം എതുക്കാടിനു സമീപമായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ഒരു അധ്യാപകനെയും വിദ്യാർഥിയെയും കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃശൂർ കൊടകര സഹൃദയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ എംബിഎ വിദ്യാർഥികൾ ഉൾപ്പെടെ 47 പേർ സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്.
പഠനയാത്രയുടെ ഭാഗമായി വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കു പോകുകയായിരുന്നു സംഘം. കോളജിലെ അസിസ്റ്റന്റ് പ്രഫസർ തൃശൂർ മാർത്താക്കര സ്വദേശി നോയൽ വിൽസൺ(28), രണ്ടാംവർഷ എംബിഎ വിദ്യാർഥി തൃശൂർ കൂന്നമൂട്ട് കണ്ണാണിക്കൽ ഹൗസിൽ ക്രിസ്റ്റോ പോൾ(23) എന്നിവർക്കാണ് ഗുരുതര പരുക്കേറ്റത്.
ഒരു വിദ്യാർഥിനിക്കു മുഖത്തു പരുക്കുകളോടെ ഇവിടെ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമല്ല.തൃശൂർ സ്വദേശികളായ ബസ് ഡ്രൈവർ രാഹുൽ, ജോസ്മോൻ, രാജ്കമൽ, പ്രിൻസ്, വിപിൻ റോയ്, ഹാഷിം ഹാൻ, ജാസ്മിൻ, ജയ്മോൻ, വിൻസൺ, സോഫിയ, ഗൗതമി, മിനിമോൾ, ശ്രീനി എന്നിവരാണ് പരുക്കേറ്റ മറ്റുള്ളവർ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

