തിരുവനന്തപുരം∙ ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ നിർമിച്ച കണ്ണാടിപ്പാലം 22ന് തുറന്നുനൽകും. സർക്കാർ ചുമതലയിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ആദ്യത്തെ കണ്ണാടിപ്പാലമാണിത്.
കണ്ണാടിപ്പാലത്തിലേക്കുള്ള പ്രവേശന ഫീസ് മുതിർന്നവർക്ക് 200 രൂപയും കുട്ടികൾക്ക് 150 രൂപയുമാണ്. 50 മീറ്റർ നീളവും 2 മീറ്റർ വീതിയുമുള്ള കണ്ണാടിപ്പാലത്തിൽ ഒരു സമയം 20 പേർക്ക് കയറാൻ കഴിയുന്ന രീതിയിലാണ് ക്രമീകരണം.
കോഴിക്കോട് എൻഐടിയിൽ നിന്നുള്ള വിദഗ്ധരടങ്ങിയ സാങ്കേതിക സമിതി കണ്ണാടിപ്പാലം പരിശോധിച്ച് പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്.
തിരുവനന്തപുരം ഡിടിപിസിയുമായി സഹകരിച്ച് വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രനേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് (വൈബ്കോസ്) കണ്ണാടിപ്പാലം നിർമിച്ചിരിക്കുന്നത്. വൈബ് കോസിന് കീഴിലെ യുവ സംരംഭകരാണ് നിർമാണച്ചെലവ് പൂർണമായും വഹിച്ചത്.
സിപ്പ്ലൈൻ, സ്കൈ സൈക്ലിങ് തുടങ്ങി പത്തോളം ഹൈറോപ്പ് ആക്ടടിവിറ്റികൾ, ശീതീകരിച്ച മ്യൂസിക്കൽ ഫൌണ്ടൻ- ലേസർ ഷോ തിയറ്റർ, ഇന്ത്യൻ എയർ ഫോഴ്സ് മ്യൂസിയം, 12 ഡി തിയറ്റർ, കംപ്യൂട്ടർ ഗെയിമിങ് സോൺ, ഫിഷ് സ്പാ, കുട്ടികൾക്കായുള്ള സോഫ്റ്റ് പ്ലേ ഏരിയ, കിഡ്സ് സോൺ, ടോയ് ട്രെയിൻ തുടങ്ങി നിരവധി വിനോദോപാധികൾ ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ നിലവിൽ പ്രവർത്തിച്ചു വരുന്നുണ്ട്. കണ്ണാടിപ്പാലം മന്ത്രി മുഹമ്മദ്റിയാസ് ഉദ്ഘാടനം ചെയ്യുമെന്നു കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

