
ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ
∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
വൈദ്യുതി മുടങ്ങും
ബാലരാമപുരം∙ ബാലരാമപുരം 110 കെവി സബ് സ്റ്റേഷനിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി 18ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ മുക്കംപാലമൂട്, നരുവാമൂട്, മൊട്ടമൂട്, വലിയറത്തല, മുടവൂർപ്പാറ, നെല്ലിവിള, വെടിവെച്ചാൻകോവിൽ, കല്ലിയൂർ, പ്രാവച്ചമ്പലം, പുന്നമൂട്, ബാലരാമപുരം, വഴിമുക്ക് പ്രദേശങ്ങളിലെ വൈദ്യുതി വിതരണം പൂർണമായോ ഭാഗികമായോ മുടങ്ങാൻ സാധ്യതയുള്ളതായി അസി. എൻജിനീയർ അറിയിച്ചു.
ജലവിതരണം മുടങ്ങും
ബാലരാമപുരം∙ ആറാലുംമൂട് വാട്ടർ സപ്ലൈ സെക്ഷന് കീഴിൽ വരുന്ന ചൂഴാറ്റുകോട്ട
ജലശുദ്ധീകരണ ശാലയിൽ ശുചീകരണവും മറ്റ് അറ്റകുറ്റ പണികളും നടക്കുന്നതിനാൽ 25,26,27 തീയതികളിൽ വിളവൂർക്കൽ, പള്ളിച്ചൽ, ബാലരാമപുരം ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ ജലവിതരണം പൂർണമായി മുടങ്ങും.
അധ്യാപക ഒഴിവ്
കല്ലമ്പലം ∙ ആലംകോട് ഗവ.വിഎച്ച്എസ്എസ്: എച്ച്എസ്ടി ഇംഗ്ലിഷ്. അഭിമുഖം നാളെ രാവിലെ 11ന്.പനയ്ക്കോട്∙ വി.കെ.കാണി ഗവ.
ഹൈസ്കൂൾ: യുപി ജൂനിയർ ഹിന്ദി. അഭിമുഖം നാളെ 2ന്.
ട്രേഡ്സ്മാൻ ഒഴിവ്
തിരുവനന്തപുരം ∙ ബാർട്ടൺഹിൽ ഗവ.എൻജിനീയിറിങ് കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിൽ ട്രേഡ്സ്മാൻ തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്.
അഭിമുഖം 20 ന് 10ന്. കൂടുതൽ വിവരങ്ങൾക്ക്: https://www.gecbh.ac.in, 0471-2300484.
മിനി ജോബ് ഫെയർ
തിരുവനന്തപുരം ∙ മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും നെയ്യാർ ഡാം കിക്മ എംബിഎ കോളജും സംയുക്തമായി 23ന് 9.30 മുതൽ നെയ്യാർ ഡാമിലെ കിക്മ ക്യാംപസിൽ ‘മിനി ജോബ് ഫെയർ’ സംഘടിപ്പിക്കുന്നു.
സ്വകാര്യമേഖലയിലെ നിരവധി കമ്പനികളിൽ നിന്നായി 500ലധികം ഒഴിവുകളിലേക്ക് അർഹരായവരെ തിരഞ്ഞെടുക്കുമെന്നു അധികൃതർ അറിയിച്ചു. റജിസ്റ്റർ ചെയ്യുന്നതിനായി 04712992609 / 8921916220 / 9188001600 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
സീറ്റ് ഒഴിവ്
ആറ്റിങ്ങൽ ∙ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ ഒന്നാം വർഷ ബി.ടെക് ബ്രാഞ്ചുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.
താൽപര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി 19ന് 11ന് കോളജിൽ എത്തണം. ഫോൺ: 9446700417, 7034635121.
സ്പോട് അഡ്മിഷൻ
തിരുവനന്തപുരം ∙ പൂജപ്പുര എൽബിഎസ് പൂജപ്പുര വനിതാ എൻജിനീയറിങ് കോളജിൽ വിവിധ കോഴ്സുകളിലേക്ക് സ്പോട് അഡ്മിഷൻ നടത്തുന്നു. ഫോൺ: 9495207906, 9447900411
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]