തിരുവനന്തപുരം വെള്ളറട അമ്പൂരി തേക്കുപാറ മൂങ്ങോട് ഷമീം മൻസിലിൽ ഷമീൻ ഇബ്രാഹിം (27) എന്ന യുവാവ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സാ സഹായം അഭ്യർത്ഥിക്കുന്നു.
എൻജിനീയറിങ് ബിരുദധാരിയായ ഷമീൻ കുടുംബത്തിന്റെ ഏക ആശ്രയമായി വിദേശത്ത് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ വർഷം അനുഭവപ്പെട്ട
കഠിനമായ ശാരീരിക ക്ഷീണത്തെയും വിട്ടുമാറാത്ത ചുമയെയും തുടർന്നാണ് അദ്ദേഹം വിദഗ്ധ പരിശോധനകൾക്കായി നാട്ടിലെത്തിയത്. തുടർന്നു നടത്തിയ പരിശോധനയിലാണ് കാൻസർ രോഗം സ്ഥിരീകരിച്ചത്.
നിലവിൽ എറണാകുളത്താണ് ഷമീനിന്റെ ചികിത്സ നടക്കുന്നത്. രോഗമുക്തിക്കായി തുടർന്നും വലിയ തുക ചെലവഴിക്കേണ്ടതുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ആറ് കീമോ തെറപ്പികൾ കൂടി നടത്തേണ്ടതുണ്ട്. കൂടാതെ, ഹൃദയകോശം മാറ്റിവെക്കണമെന്നും നിർദ്ദേശമുണ്ട്.
അങ്ങേയറ്റം ദരിദ്രമായ സാഹചര്യത്തിലാണ് ഈ കുടുംബം കഴിയുന്നത്. പിതാവ് എ.ഇബ്രാഹിംകുഞ്ഞ് പ്രമേഹരോഗിയാണ്.
മാതാവ് സബീന ബീവി തൊഴിലുറപ്പ് ജോലിയിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം പുലർത്തുന്നത്. കൈവശമുള്ള നാലര സെന്റ് ഭൂമിയിൽ സ്ഥിതിചെയ്യുന്ന ചെറിയ വീട് ബാങ്ക് വായ്പയ്ക്കായി ഈടുനൽകിയാണ് ഇതുവരെ ചികിത്സാ ചെലവുകൾ കണ്ടെത്തിയത്.
ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായം കൊണ്ടാണ് നിലവിൽ ചികിത്സ മുന്നോട്ട് പോകുന്നത്. സുമനസ്സുകളുടെ സഹായം അഭ്യർത്ഥിച്ചുകൊണ്ട് ഷമീൻ ഇബ്രാഹിമിന്റെ പേരിൽ എസ്ബിഐ കുടപ്പനമൂട് ശാഖയിൽ പുതിയ ബാങ്ക് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
സാമ്പത്തിക സഹായങ്ങൾ അയക്കാൻ ആഗ്രഹിക്കുന്നവർക്ക് യുപിഐ (UPI) വഴിയും ബന്ധപ്പെടാവുന്നതാണ്.
ഫോൺ നമ്പർ: 9747370393.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

