
‘ഒരു വോട്ട് എന്തു മാറ്റമാണ് ഉണ്ടാക്കുക’:നിലമ്പൂരിൽ ബോധവല്‍ക്കരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്
തിരുവനന്തപുരം∙ നിലമ്പൂര്‍ വോട്ടെടുപ്പിന് തൊട്ടുമുന്‍പ് ‘ഒരു വോട്ട് എന്തു മാറ്റമാണ് ഉണ്ടാക്കുക’ എന്ന പേരില്‍ ബോധവല്‍ക്കരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്. ‘നമ്മള് ധാരാളം പേരുള്ളതുകൊണ്ട് പലരില്‍ ഒരാളുടെ വോട്ടിന് വലിയ വിലയൊന്നുമില്ല എന്ന് ചിലരെങ്കിലും ചിന്തിച്ചേക്കാം.
ജനാധിപത്യത്തില്‍ എല്ലാവര്ക്കും വോട്ട് ചെയ്യാനുള്ള അവകാശമുണ്ട്. രാജ്യത്തിന്റെ ഭാവി ജനം തിരുമാനിക്കുന്നത് വോട്ടുകളിലൂടെയാണ്.
രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയത്തില്‍ പങ്കാളികളാകാന്‍ വോട്ടവകാശം വിനിയോഗിക്കണം. വോട്ട് ചെയ്യാനുള്ള അവസരം അവഗണിക്കുന്നത് രാഷ്ട്രനിര്‍മ്മാണത്തില്‍ പങ്കാളിയാവാനുള്ള അവസരം അവഗണിക്കുന്നതിനു തുല്യമാണ്’ – തിരഞ്ഞെടുപ്പ് കമ്മിഷന് വ്യക്തമാക്കുന്നു. നിലമ്പൂരില്‍ 21 നാള് നീണ്ട
വാശിയേറിയ പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിക്കും. ബുധനാഴ്ച നിശബ്ദപ്രചാരണമാകും നടക്കുക.
വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. നിലമ്പൂരിന്റെ പുതിയ പ്രതിനിധി ആരെന്ന് 23ന് അറിയാം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]