വിദേശത്ത് ജോലി നേടാനുള്ള സ്വപ്നങ്ങളുമായി മുന്നേറിയിരുന്ന സഹോദരങ്ങളായ 23 വയസ്സുള്ള അഭി, 20 വയസ്സുള്ള അഭിഷേക് എന്നിവർ പുത്തൻ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുമറിഞ്ഞ് ഓടയിലേക്ക് മറിഞ്ഞാണ് മരണപ്പെട്ടത്. കമ്പ്യൂട്ടർ ബിരുദധാരിയായ അഭി വിദേശത്ത് ജോലി തേടാനുള്ള തയ്യാറെടുപ്പിലായിരുന്നു, നഴ്സിംഗ് പഠനത്തിനായി ജർമ്മനിയിൽ പോകാൻ ജർമ്മൻ ഭാഷ പഠിക്കുകയായിരുന്നു അഭിഷേക്.
കിളിമാനൂർ-ആറ്റിങ്ങൽ റോഡിൽ പുതിയകാവ് എസ്എൻ ഓഡിറ്റോറിയത്തിന് സമീപം രാവിലെ 6 മണിയോടെയായിരുന്നു അപകടം. അഭിഷേകിനെ തിരുവല്ലയിലെ സ്ഥാപനത്തിലെ ക്ലാസിലേക്ക് കെഎസ്ആർടിസി ഡിപ്പോയിൽ കൊണ്ടുവിടാൻ പോകുമ്പോഴാണ് അപകടം സംഭവിച്ചത്.
ഫുട്റെസ്റ്റ് റോഡിൽ തട്ടി ബൈക്ക് മറിഞ്ഞ് ഏകദേശം 20 മീറ്ററോളം നിരങ്ങിയാണ് പോസ്റ്റിലിടിച്ച് നിന്നത്. സംഭവത്തെക്കുറിച്ച് കിളിമാനൂർ പോലീസ് കേസെടുത്തിട്ടുണ്ട്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

