തിരുവനന്തപുരം∙ഐഎച്ച്ആർഡിയുടെ നേതൃത്വത്തിൽ നടത്തുന്ന മൂന്നുദിവസത്തെ എഐ കോൺക്ലേവിനു തുടക്കമായി. അമേരിക്കയിലെ ഗ്രീൻ മാംഗോ അസോഷ്യേറ്റ്സ് പ്രിൻസിപ്പൽ കൺസൽറ്റന്റും പ്രമുഖ എഐ വിദഗ്ധനുമായ ഡോ.ക്ലിഫ് കുസ്മേൽ ഉദ്ഘാടനം ചെയ്തു.
എഐ വിദഗ്ധരും സർക്കാർ, വിദ്യാഭ്യാസ, വ്യവസായ മേഖലകളിലെ നയരൂപീകരണ ചുമതലയുള്ളവരും ഒത്തുചേരുന്ന ഇത്തരം കോൺക്ലേവുകൾ സാങ്കേതിക വിദ്യയുടെ ഭാവിയിലേക്കുള്ള ദിശാബോധം സൃഷ്ടിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ.പി.ജയപ്രകാശ് അധ്യക്ഷത വഹിച്ചു.
സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ.സിസ തോമസ്, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രഫ.രാജൻ ഗുരുക്കൾ, ഐഎച്ച്ആർഡി ഡയറക്ടർ ഡോ.വി.എ.അരുൺ കുമാർ, ഡോ.വി.ജി.രാജേഷ് എന്നിവർ പ്രസംഗിച്ചു.
ടെക്നിക്കൽ സെഷനിൽ മുകുൾ സ്യൂട്ടോണി, ഡോ.അഷ്റഫ്, ഡോ.എസ്.അച്യുത് ശങ്കർ, ഡോ.ജിജു പി.ഉലഹന്നാൻ, സുനിൽ പ്രഭാകരൻ, കെ.രാജീവ് തുടങ്ങിയവർ പങ്കെടുത്തു. തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളജ് നിർമിച്ച മൈക്രോപ്രോസസിങ് ഡിസൈനർ ചിപ്പുകളുടെ പ്രകാശനവും ചടങ്ങിൽ നടന്നു.
പ്രോജക്ടിന് നേതൃത്വം നൽകിയ ഡോ. ജോബിമോൾ ജേക്കബ്, ഡോ.
ജഗദീഷ് കുമാർ, റാഷിദ്, കോളജ് പ്രിൻസിപ്പൽ ഡോ. ഇ.എസ്.
ജയചന്ദ്രൻ എന്നിവരെ അഭിനന്ദിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

