പാറശാല∙ വട്ടവിള ചിന്നങ്കോടു കുളം മാലിന്യസംഭരണിയായി. നാട്ടുകാർ കടുത്ത പ്രതിഷേധത്തിൽ. പാറശാല പോസ്റ്റ് ഓഫീസ് ജംക്ഷനിൽ നിന്ന് കെഎസ്എഫ്ഇ –വട്ടവിള വഴി റയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന റോഡിൽ ടൗണിൽ നിന്ന് 300 മീറ്റർ മാത്രം അകലെയാണ് ചിന്നങ്കോട് കുളം.
ഏതാനും വർഷം മുൻപ് വരെ ടൗൺ, മുളളുവിള,പുത്തൻകട വാർഡുകളിലുളളവർ കുടിക്കാനും കുളിക്കാനും ഉപയോഗിച്ചിരുന്ന പ്രീയപ്പെട്ട ജലസംഭരണിയായിരുന്നു.
താരതമ്യേന വിസ്തൃതിയും ആഴവും കുറഞ്ഞതിനാലും എപ്പോഴും വെളളമുളളതിനാലും കുട്ടികളെ നീന്തൽ പഠിപ്പിക്കുന്നതും മറ്റും ഈ കുളത്തിലായിരുന്നു.
നാട്ടുകാരുടെ വർധിച്ച ആവശ്യം കണക്കിലെടുത്ത് കുറെ വർഷം മുൻപ് കുളിക്കടവും കൈവരിയും കെട്ടി മനോഹരമാക്കിയിരുന്നു. എന്നാൽ ആരോ നിക്ഷേപിച്ചതായി പറയപ്പെടുന്ന പായൽ പടർന്നതോടെ കുളത്തിന്റെ കഷ്ടകാലം തുടങ്ങി.
ഇതോടെ കുളത്തിലേക്ക് എത്തുന്നവരുടെ എണ്ണം കുറഞ്ഞു.
പിന്നീട് 100 മീറ്റർ അകലെയുളള ബവ്റിജസ് ഔട്ട്ലെറ്റിൽ നിന്ന് മദ്യം വാങ്ങാനെത്തുന്നവരുടെ വിഹാരകേന്ദ്രമായി മാറി കുളവും പരിസരവും. റെയിൽവേ സ്റ്റേഷൻ അടുത്താകയാൽ തമിഴ്നാട് ഉൾപ്പെടെയുളള ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും വിതരണ–വിൽപ്പന കേന്ദ്രങ്ങൾ കൂടിയായി കുളവും സമീപ റോഡുകളും മാറിയിട്ടുണ്ട്.
സന്ധ്യ കഴിഞ്ഞാൽ അപരിചിതരായ ആൾക്കാർ ഇവിടെ ചുറ്റിത്തിരിയുന്നത് മൂലം പരിസരവാസികൾക്ക് പുറത്തിറങ്ങാൻപോലും പറ്റാത്ത അവസ്ഥയാണ്. അടുത്തിടെയായി ഹോട്ടലുകളിലും മറ്റുമുളള മാംസാവശിഷ്ടങ്ങളും അറവു മാലിന്യങ്ങളും ചാക്കുകളിൽ കെട്ടി കുളത്തിൽ തള്ളുന്നതും പതിവാണ്.
രാത്രി 12 നു ശേഷമാണ് ഇത്തരത്തിൽ മാലിന്യ തള്ളൽനടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
വെളളം കെട്ടിനിന്ന്് കൊതുകും കൂത്താടിയും പെരുകിയ കുളവും പരിസരവും ഇതോടെ സദാ ദുർഗന്ധപൂരിതമായി. പാറശാല പഞ്ചായത്തിലും പോലീസിലും നാട്ടുകാർ പലതവണ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടാകാത്തിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

