തിരുവനന്തപുരം ∙ വീടിന്റെ പ്രമാണം പണയപ്പെടുത്തി ലഭിച്ച 15,000 രൂപയുടെ വിഹിതം കുറഞ്ഞെന്ന പേരിൽ പിതാവിനെ അടിച്ചു കൊലപ്പെടുത്തിയ മകന് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും.പിഴയൊടുക്കിയില്ലെങ്കിൽ 6 മാസം കഠിന തടവും തിരുവനന്തപുരം ഫസ്റ്റ് അഡിഷനൽ സെഷൻസ് ജഡ്ജി കെ.പി. അനിൽ കുമാർ വിധിച്ചു.പൗഡിക്കോണം വട്ടക്കരയിക്കകം ഇടവിളാകത്തു വീട്ടിൽ താമസിക്കുന്ന രാജേഷ് ആണ് (ജയസൂര്യ–40) പിതാവ് ഉളിയാഴത്തറ വട്ടക്കരിക്കകം ജംക്ഷനു സമീപത്തു താമസിച്ചിരുന്ന പിതാവ് രാജപ്പൻ നായരെ (രാജൻ) കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടത്.
2015 ഓഗസ്റ്റ് 6 ന് രാത്രിയായിരുന്നു കൊലപാതകം. വിചാരണയ്ക്കിടെ രാജപ്പൻ നായരുടെ ഭാര്യ കൂറുമാറിയിരുന്നു.
പബ്ലിക് പ്രോസിക്യൂട്ടർ ഡി.ജി. റെക്സ് ഹാജരായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

