പോത്തൻകോട്∙ സ്കൂളിൽ വച്ച് വിദ്യാർഥികൾ തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് സ്കൂട്ടറിലും ബൈക്കുകളിലും എത്തിയ സംഘം സഹ വിദ്യാർഥിയെ വീടുകയറി ആക്രമിച്ച സംഭവത്തിൽ 3 പേരെ പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തു. പൂലന്തറ കമുകിൻകുഴി വീട്ടിൽ ആകാശ് (19), ആനക്കോട് തെക്കേതിൽ വീട്ടിൽ ബിനോയ് (21),പൂലന്തറ ഷീജ നിവാസിൽ മുഹമ്മദ് സമീർ (19) എന്നിവരാണ് അറസ്റ്റിലായത്.
പ്ലസ് ടു വിദ്യാർഥിയെ കഴിഞ്ഞദിവസം രാത്രി 8ന് ശാസ്തവട്ടത്തെ വീടിനു മുന്നിൽ സംഘം ചേർന്നാണ് ആക്രമിച്ചത്.
കൈവിരലിന് പരുക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ കാണിച്ച ശേഷം മാതാപിതാക്കളോടൊപ്പം മടങ്ങിവരുമ്പോഴാണ് കാർ തടഞ്ഞുനിർത്തി മർദിച്ചത്. വീട്ടിലേക്ക് ഓടിക്കയറിയ വിദ്യാർഥിയെ പിടിച്ചിറക്കി വീണ്ടും മർദിച്ച ശേഷം സംഘം കടന്നുകളയുകയായിരുന്നു.
തിങ്കളാഴ്ച സ്കൂളിലുണ്ടായ വാക്കേറ്റത്തിന്റെ തുടർച്ചയാണ് സംഭവമെന്നു പൊലീസ് പറഞ്ഞു.
കൂട്ടുകാരനെ മർദിക്കുന്നതു കണ്ടു പിടിച്ചുമാറ്റാൻ ചെന്നപ്പോഴാണ് വിദ്യാർഥിക്ക് വിരലിന് പരുക്കേറ്റത്. ഈ സംഘർഷത്തിൽ പരുക്കേറ്റ വിദ്യാർഥിയുടെ സഹോദരന്റെ കൂട്ടുകാരാണ് ആക്രമണം നടത്തിയതെന്നു പൊലീസ് പറഞ്ഞു. ഇവർ വിദ്യാർഥികളല്ല.
8 പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളതെന്ന് പോത്തൻകോട് എസ്എച്ച്ഒ സുനിൽ ഗോപി, എസ്ഐ രാജേഷ് എന്നിവർ പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]