
‘റോഡ് കുളമായി എന്ന് പറയുന്നത് വെറുതെയല്ല, കരവാരം പഞ്ചായത്തിലെ വഞ്ചിയൂർ മാർക്കറ്റ് പെരുമ്പള്ളി റോഡ് വഴി സഞ്ചരിച്ചാൽ റോഡ് പൂർണമായും കയ്യടക്കിയ കുളം കാണാം. ഇതാണ് കുളം.
റോഡിൽ മെറ്റലും ടാറും ഇളകി രൂപം പൂണ്ട കുഴിയെ കുഴി എന്ന് പറയാൻ പറ്റില്ല, ഇത് കുളം തന്നെ.ആറ്റിങ്ങൽ റോഡിൽ വഞ്ചിയൂരിൽ നിന്നും പഞ്ചായത്ത് ചന്തയുടെ മുന്നിൽ കൂടിയുള്ള റോഡിന്റെ ദൂരം ഒരു കിലോമീറ്ററാണ്.
റോഡിനോടു ചേർന്ന് കിഴക്ക് ഭാഗത്തായി തോട് ഒഴുകുന്നു. ഒൻപതാം വാർഡിൽ കൂടി കടന്നു പോകുന്ന റോഡ് കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്താണ് അവസാനമായി ടാർ ചെയ്തത്.
മെറ്റലും ടാറും ഇളകിയതിനാൽ റോഡിൽ കുഴികൾ ഏറെയുണ്ട്.
എന്നാൽ പെരുമ്പള്ളി ഭാഗത്തെ കുളം റോഡ് പൂർണമായും കയ്യടക്കിയ നിലയിലാണ്. റോഡിന്റെ വീതിയിലുള്ള ഭാഗം പൂർണമായും തകർന്നു.
കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹന സഞ്ചാരികൾക്കും കുളത്തിലെ ചെളിവെള്ളത്തിൽ കൂടി മാത്രമേ മുന്നോട്ട് പോകാൻ കഴിയൂ.
ഇരു ചക്രവാഹനത്തിൽ ആദ്യമായി ഇതു വഴി വരുന്നവർ കുളത്തിൽ വീഴുമെന്ന കാര്യം ഉറപ്പാണ്. ഇതു വഴി പോകുന്നതിനു ഓട്ടോ ഡ്രൈവർമാർ പണം കൂടുതൽ വാങ്ങുന്നതായി പറയുന്നു.
ഈ റോഡിൽ കൂടി നഗരൂർ പഞ്ചായത്തിലെ ഇറത്തി, ഞാറയ്ക്കാട്ടുവിള എന്നിവിടങ്ങളിലേക്ക് പോകാൻ കഴിയും. എത്രയും വേഗം റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്നാണ് ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]