210 കോടിയുടെ 50 റോഡുകളും 12 സ്മാര്‍ട് റോഡുകളും നാടിനു സമര്‍പ്പിച്ചു
തിരുവനന്തപുരം∙ സംസ്ഥാനത്ത് വിവിധ ജില്ലകളിലായി പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തിയാക്കിയ 210 കോടിയുടെ 50 റോഡുകളും തിരുവനന്തപുരത്ത് സ്മാര്‍ട് നിലവാരത്തില്‍ പുനര്‍നിര്‍മിച്ച 12 പ്രധാന റോഡുകളും മന്ത്രി വി.ശിവന്‍കുട്ടി നാടിനു സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് പരിപാടിക്ക് എത്തിയില്ല.
ഉച്ചയ്ക്കു ശേഷമുള്ള മുഖ്യമന്ത്രിയുടെ എല്ലാ പരിപാടികളും റദ്ദാക്കിയിരുന്നു. 180 കോടി രൂപ ചെലവഴിച്ചാണ് തലസ്ഥാനത്തെ 12 റോഡുകള്‍ സ്മാര്ട്ടാക്കയത്. 2019ല്‍ ആരംഭിച്ച ജോലികള്‍ വിവിധ കാരണങ്ങളാല്‍ വൈകി 6 വര്‍ഷത്തിനു ശേഷമാണ് പൂര്‍ത്തിയാകുന്നത്.
വൈദ്യുതി ലൈന്‍, ശുദ്ധജല പൈപ്പ്, കേബിള്‍ ടിവി ഉള്‍പ്പെടെയുള്ള മറ്റ് ആശയവിനിമയ ലൈനുകള്‍ തുടങ്ങിയവ 7 അടിയോളം താഴ്ത്തി നിര്‍മിച്ച യൂട്ടിലിറ്റി ഡക്ടിലൂടെ മാത്രമാണ് പോകുന്നത്. പ്രത്യേകം അടയാളപ്പെടുത്തിയ സൈക്കിള്‍ ട്രാക്ക് ആണ് പ്രധാന പ്രത്യേകത.
കാഴ്ച പരിമിതിയുള്ളവര്‍ക്കു തടസ്സമില്ലാതെ സഞ്ചരിക്കാന്‍ കഴിയുന്ന വിധമാണ് ഭിന്നശേഷി സൗഹൃദമായ നടപ്പാതകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]