കോവളം∙ തീരത്ത് ശക്തമായ തിരയടിയും അടിയൊഴുക്കും തുടരുന്നു. കടൽക്കുളിക്കു വിലക്കേർപ്പെടുത്തിയ ബീച്ചുകളിൽ അപായ കൊടികളും മുന്നറിയിപ്പു ബോർഡുകളും സ്ഥാപിച്ചു. ഇന്നലെ രാവിലെ മുതൽ തീരത്തേക്ക് ശക്തമായ തിരയടിയും അടിയൊഴുക്കും തുടരുകയാണെന്ന് ലൈഫ് ഗാർഡ് സൂപ്പർവൈസർ എസ്.
സുന്ദരേശൻ പറഞ്ഞു. ഇതോടെയാണ് കടൽക്കുളിയും നീന്തലും വിലക്കിയത്.
സഞ്ചാരികൾ ഏറെയുള്ള ലൈറ്റ് ഹൗസ്, ഹവ്വാ ബിച്ചുകളിലുൾപ്പെടെ അപായക്കൊടികളും കടൽക്ഷോഭമുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചു.
ലൈഫ് ഗാർഡുകളുടെ കർശന നിർദേശങ്ങളോടെ തീരത്തോടടുത്ത് കാൽ നനയ്ക്കാൻ മാത്രമാണ് അനുവാദം. ശനി വൈകിട്ടു മുതൽക്കാണ് കടൽ പെട്ടെന്നു ക്ഷോഭിച്ചു തുടങ്ങിയതെന്നും തിരയിൽപ്പെട്ട
വിദേശ സഞ്ചാരിയെ സാഹസികമായി രക്ഷപ്പെടുത്തിയെന്നും ലൈഫ് ഗാർഡുകൾ പറഞ്ഞു. വെയിൽസ് ദ്വീപിൽ നിന്നുള്ള നീൽസി(70)നെയാണ് ലൈഫ് ഗാർഡ് സൂപ്പർവൈസർ എസ്.സുന്ദരേശന്റെ നേതൃത്വത്തിൽ ലൈഫ് ഗാർഡുമാരായ എസ്.വിർജിൻ, എ.ജോർജ്, എസ്.അനി എന്നിവർ ചേർന്നു ശനിയാഴ്ച രക്ഷപ്പെടുത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

