നെയ്യാറ്റിൻകര ∙ നമ്പ്യാതി – കല്ലുത്തട്ട് റോഡ്, കല്ലുത്തട്ട് – അങ്ക്വൽക്കാട് റോഡ്, നമ്പ്യാതി നാരകംനിന്ന – പാമ്പുകാല റോഡ് തുടങ്ങിയ റോഡുകൾ ടാർ ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. അധികൃതരുടെ ശ്രദ്ധയിൽ എത്തിച്ചിട്ടും നടപടിയില്ല.ഈ റോഡുകൾക്ക് പുറമേ, പള്ളം തിയറ്റർ വെള്ളലുമ്പ് റോഡ്, പാമ്പുകാല – ടിബി ജംക്ഷൻ റോഡ്, പാമ്പുകാല ഓടൽ റോഡ്, നമ്പ്യാതി കുട്ടവിള റോഡ് തുടങ്ങിയ ഇടറോഡുകളൊക്കെ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.
സ്കൂൾ ബസുകൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ ഇതുവഴി കടന്നു പോകുന്നുണ്ട്. അവയൊക്കെ തന്നെ യാത്ര ചെയ്യാൻ വളരെ കഷ്ടപ്പെടുകയുമാണ്.
ശക്തിയായി പെയ്ത മഴയിലാണ് റോഡുകളിൽ മിക്കവയും തകർന്നത്.
ആദ്യം ടാർ ഒലിച്ചു പോയി. പിന്നാലെ കല്ലുകളും.
ഇപ്പോൾ പലയിടങ്ങളിലും വലിയ കുഴികളാണ്. പൈപ്പ് ലൈൻ സ്ഥാപിക്കാൻ റോഡ് വെട്ടിപ്പൊളിക്കുക കൂടി ചെയ്തതോടെ കൂടുതൽ കുളമായി.
ഇരുചക്ര വാഹന യാത്രക്കാരും കാൽനട യാത്രക്കാരുമാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്.
എത്രയും വേഗം റോഡുകൾ ടാർ ചെയ്യണമെന്നാണ് ജനത്തിന്റെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]