തിരുവനന്തപുരം∙ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപച്ചടങ്ങുകൾക്ക് മുന്നോടിയായി പത്മതീർഥക്കുളത്തിലെ മീനുകളെ വലയിലാക്കി നെയ്യാർ ഡാം, അരുവിക്കര റിസർവോയർ എന്നിവിടങ്ങളിലേക്കു മാറ്റി. മുറജപത്തോടനുബന്ധിച്ച് ജലജപം നടത്തുന്നത് പത്മതീർഥത്തിലാണ്. പത്മതീർഥത്തിലെ മീനുകളുടെ എണ്ണം അനിയന്ത്രിതമായി കൂടിയെന്ന് ശുചീകരണം പുരോഗമിക്കുന്നതിനിടെ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മാറ്റിയത്.
അടുത്ത മാസം 19ന് ആണ് മുറജപച്ചടങ്ങുകൾ ആരംഭിക്കുന്നത്.
മീനുകളെ മാറ്റുന്നതിന് ക്ഷേത്ര ഭരണസമിതി ഫിഷറീസ് വകുപ്പിന്റെ സഹായം തേടി. ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ ഷീജാ മേരി, അസിസ്റ്റന്റ് ഡയറക്ടർ എ.ആർ.സജീവ്, ഫിഷറീസ് സൊസൈറ്റി പ്രസിഡന്റ് വി.അജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ വകുപ്പ് നിയോഗിച്ച 10 പേർ ഇന്നലെ രാവിലെ കുളത്തിലിറങ്ങി വലവിരിച്ചു.
പിടികൂടിയ മീനുകളെ ലോറിയിൽ വെള്ളം നിറച്ച രണ്ട് വീപ്പകളിൽ നിക്ഷേപിച്ചു. ഇരുപതിലേറെ ലോഡ് മീനുകളെ മാറ്റി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]