കല്ലമ്പലം∙ഒറ്റൂർ പഞ്ചായത്തിലെ 2–ാം വാർഡിൽ ഉൾപ്പെട്ട മധുരക്കോട് വലിയ വീട്ടിൽ ക്ഷേത്രം റോഡ് തകർന്നിട്ട് വർഷങ്ങൾ.
നാട്ടുകാരുടെ യാത്രാ ദുരിതം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും നടപടി ഇല്ലെന്ന് പരാതി. വാട്ടർ കണക്ഷന് വേണ്ടി 20 സ്ഥലത്ത് റോഡ് കുറുകെ മുറിച്ച കുഴികൾ ഫലപ്രദമായി മൂടാത്തത് കാരണം അപകടങ്ങൾക്കും കാരണമാകുന്നു.
ഇതു മൂലം ഓട്ടോറിക്ഷകൾ സവാരിക്ക് വിളിച്ചാൽ എത്തുന്നില്ലെന്നും ആക്ഷേപമുണ്ട്. മഴക്കാലത്ത് വെള്ളക്കെട്ടും ചെളിയും നിറഞ്ഞ് കാൽനട
യാത്ര പോലും കഴിയാത്ത സ്ഥിതിയാണ്. വേനൽക്കാലത്ത് പൊടി കാരണം ബുദ്ധിമുട്ട് ആയതോടെ നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു.
കാലവർഷം കനത്തതോടെ റോഡ് വീണ്ടും തകർന്നടിഞ്ഞ് യാത്രാദുരിതം നേരിടുകയാണ്.
ടാർ മുഴുവനും ഇളകി മാറി ചെമ്മണ്ണ് നിറഞ്ഞ പാത പോലെ ആണ് ഇപ്പോൾ റോഡിന്റെ സ്ഥിതി. അവിടവിടെ ടാർ ഇളകി കനത്ത കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.
ഇതിൽ വീണ് ബൈക്ക് യാത്രികർക്ക് പരുക്കേൽക്കുന്നതും പതിവ്. പരിസരവാസികൾക്ക് എളുപ്പത്തിൽ ഞെക്കാട് കല്ലമ്പലം ഭാഗത്തേക്കും വടശ്ശേരിക്കോണം വർക്കല ഭാഗത്തേക്കും യാത്ര ചെയ്യാൻ കഴിയുന്ന പ്രധാന റോഡിനാണ് ഈ ദുർഗതി. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് റോഡ് നവീകരണത്തിന് ഫണ്ട് അനുവദിച്ചിരുന്നു.
തുടർന്ന് തിരഞ്ഞെടുപ്പ് വരികയും ഭരണം മാറുകയും ചെയ്തെങ്കിലും നടപടികൾ ഉണ്ടായില്ല. യാത്രാസൗകര്യത്തിന് ഇനി ആരെ സമീപിക്കണം എന്നറിയാതെ വിഷമിക്കുകയാണ് നാട്ടുകാർ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]