കിളിമാനൂർ ∙ പൊലീസ് അതിക്രമങ്ങൾ തുടരെ തുടരെ പുറത്തുവന്നതിനു പിന്നാലെ ഒരു എസ്എച്ച്ഒ തന്നെ സ്വന്തം വാഹനം ഇടിച്ച് ഒരാൾ റോഡിൽ വീണിട്ടും രക്ഷിക്കാൻ നിൽക്കാതെ നിർത്താതെ കടന്നുകളഞ്ഞത് പൊലീസിനെ വീണ്ടും പ്രതിരോധത്തിലാക്കി. പുലർച്ചെ അപകടം ഉണ്ടായിട്ടും രക്ഷിക്കാൻ ആരുമുണ്ടാകില്ല എന്നറിഞ്ഞിട്ടും രക്ഷിക്കാൻ ശ്രമിക്കാത്ത പൊലീസ് ഉദ്യോഗസ്ഥൻ കാണിച്ചത് ക്രുരതയാണെന്നു നാട്ടുകാർ ആരോപിച്ച് രംഗത്തുവന്നു.
ഒരു മണിക്കൂറോളം നേരം റോഡിൽ രക്തം വാർന്നു കിടന്ന ശേഷമാണ് രാജന്റെ മരണം. ആ സമയം തന്നെ രക്ഷിച്ചിരുന്നെങ്കിൽ മരണം സംഭവിക്കില്ലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
രാജനെ ഇടിച്ചിട്ട
കാർ ഒളിപ്പിക്കാൻ ശ്രമം
കിളിമാനൂർ ∙ രാജനെ ഇടിച്ചിട്ട കാർ കിളിമാനൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
അപകടത്തിലാകുന്ന വാഹനങ്ങൾ കിളിമാനൂർ പൊലീസ് കസ്റ്റഡിയിൽ എടുത്ത ശേഷം സ്റ്റേഷനു സമീപം എംസി റോഡിലാണ് പാർക്ക് ചെയ്യുന്നതാണ് നിലവിലെ സ്ഥിതി. എന്നാൽ അനിൽകുമാറിന്റെ കാർ സ്റ്റേഷൻ വളപ്പിനുള്ളിൽ മറ്റ് കാറുകൾ പാർക്ക് ചെയ്തതിന്റെ പിറകിലാണ് പാർക്ക് ചെയ്തിരിക്കുന്നത്.
ഒറ്റനോട്ടത്തിൽ കാർ കാണാൻ കഴിയാത്ത വിധമാണ് പാർക്ക് ചെയ്തിരിക്കുന്നത്.
നീതി കിട്ടണം
കാറിടിച്ച് ഏറെ സമയം റോഡിൽ കിടന്ന് രക്തം വാർന്ന് മരിച്ച രാജന്റെ മരണത്തിന് ഉത്തരവാദിയായ എസ്എച്ച്ഒ അനിൽകുമാറിന് എതിരെ നിയമ നടപടി ഉണ്ടാകണമെന്ന് രാജന്റെ സഹോദരങ്ങളായ രവി, ബേബി, കുഞ്ഞമ്മ ഇന്ദിര എന്നിവർ ആവശ്യപ്പെട്ടു. അപകടത്തിൽപെട്ട
രാജനെ റോഡിൽ ഉപേക്ഷിച്ചു പോയ എസ്എച്ച്ഒയുടെ നിലപാട് അംഗീകരിക്കാൻ കഴിയില്ല, നിയമം സംരക്ഷിക്കേണ്ട, നിയമം നടപ്പിലാക്കേണ്ട എസ്എച്ച്ഒയുടെ ഭാഗത്ത്നിന്ന് ഉണ്ടായത് കടുത്ത നിയമ ലംഘനമാണ്.
പൊലീസ് സ്റ്റേഷനു സമീപത്താണ് അപകടം ഉണ്ടായത്. വിവരം സ്റ്റേഷനിൽ അറിയിച്ച ശേഷം രാജനെ ആശുപത്രിയിൽ എത്തിക്കാതെ കടന്നതിനെ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്ന് അവർ പറഞ്ഞു.
കാർ നിർത്താതെ കടന്ന എസ്എച്ച്ഒയ്ക്ക് എതിരെ നടപടിക്ക് ശുപാർശ
കിളിമാനൂർ ∙ എംസി റോഡിൽ കിളിമാനൂർ പൊലീസ് സ്റ്റേഷനു സമീപം കാറിടിച്ചു കാൽനടയാത്രക്കാരൻ മരിച്ച സംഭവത്തിൽ കാർ നിർത്താതെ പോയ പാറശാല എസ്എച്ച്ഒ ഇൻസ്പെക്ടർ പി.അനിൽകുമാറിനെതിരെ നടപടിക്കു ശുപാർശ ചെയ്ത് റൂറൽ എസ്പി കെ.എസ്.സുദർശൻ ഡിഐജിക്കു റിപ്പോർട്ട് കൈമാറി.
ഡിഐജി അജിത ബീഗം റിപ്പോർട്ട് പരിശോധിച്ചശേഷം ദക്ഷിണമേഖലാ ഐജി എസ്.ശ്യാംസുന്ദറിന് കൈമാറും.
ബെംഗളൂരുവിൽ മറ്റൊരു കേസിൽ പ്രതിയെ അന്വേഷിച്ചു പോയ അനിൽകുമാർ തിരിച്ചെത്തിയെങ്കിലും സ്റ്റേഷനിലോ എസ്പി ഓഫിസിലോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നു റൂറൽ എസ്പി പറഞ്ഞു. ഇടിച്ച വാഹനം അനിൽകുമാറിന്റേതാണെന്നു തെളിഞ്ഞിട്ടുണ്ട്.
അപകടമുണ്ടായ ശേഷം തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ അറിയിക്കാതെ പോയതും പരുക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാതിരുന്നതും ഗുരുതര കുറ്റമാണെന്ന് എസ്പി പറഞ്ഞു. ഇൗ മാസം 7ന് പുലർച്ചെയായിരുന്നു സംഭവം.
ചേണിക്കുഴി മേലേവിള കുന്നിൽ വീട്ടിൽ രാജനെയാണ് (59) കാർ ഇടിച്ചത്. കൂലിപ്പണിക്കാരനായ രാജൻ രാവിലെ ചായ കുടിക്കാൻ പോയപ്പോഴാണ് അപകടം.
ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയി.
പരുക്കേറ്റ് ഒരു മണിക്കൂറോളം റോഡിൽ കിടന്ന രാജനെ 6 മണിയോടെ പൊലീസ് എത്തി കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരിച്ചു. അജ്ഞാതവാഹനം എന്ന നിലയിലാണ് ആദ്യം റിപ്പോർട്ട് ചെയ്തത്.
പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണു തിരിച്ചറിഞ്ഞത്. കാർ ഓടിച്ചത് അനിൽകുമാറാണെന്നു ദൃശ്യങ്ങളിൽ വ്യക്തമാണെന്നും പൊലീസ് അറിയിച്ചു.
നിലമേൽ കൈതോട് സ്വദേശിയാണ് അനിൽകുമാർ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]