തിരുവനന്തപുരം∙ മസ്കത്തിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതികത്തകരാറിനെത്തുടർന്ന്, അവസാനനിമിഷം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതോടെ യാത്രക്കാർ ദുരിതത്തിലായി. ഇന്നലെ രാവിലെ 8.25ന്, തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് പുറപ്പെടേണ്ടിയിരുന്ന ഐഎക്സ് 549 വിമാനമാണ് റദ്ദാക്കിയത്.
വിവിധ സ്ഥലങ്ങളിൽ നിന്നെത്തി, ചെക്ക് ഇൻ ചെയ്യാൻ കാത്തുനിന്നവരോട് പുലർച്ചെ 3ന് ആണ് വിമാനം റദ്ദാക്കിയ വിവരം അറിയിച്ചത്.
ഇതോടെ യാത്രക്കാർ പ്രതിഷേധിച്ചു. നാളെ ജോലിയിൽ പ്രവേശിക്കേണ്ടവരും മറ്റ് അത്യാവശ്യ യാത്രകളുള്ളവരുമാണു ഭൂരിഭാഗവും.
യാത്ര 17, 18 തീയതികളിൽ പുനഃക്രമീകരിച്ച് ടിക്കറ്റ് നൽകാമെന്ന് അധികൃതർ അറിയിച്ചെങ്കിലും സ്വീകാര്യമല്ലെന്നു പല യാത്രക്കാരും അറിയിച്ചു. കണക്ഷൻ ഫ്ലൈറ്റ് നൽകണമെന്ന ആവശ്യം അറിയിച്ചപ്പോൾ ബെംഗളൂരുവിലും കൊച്ചിയിലും വിമാനം ക്രമീകരിക്കാമെന്ന് അറിയിച്ചു.
എന്നാൽ, ഇതിന്റെ സമയക്രമം വ്യക്തമാക്കാത്തതും ആശയക്കുഴപ്പമുണ്ടാക്കി.സാങ്കേതികത്തകരാർ പരിഹരിച്ച് സർവീസ് നടത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്നാണു റദ്ദാക്കിയതെന്നും 21 വരെയുള്ള വിമാനങ്ങളിൽ പകരം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]