കോട്ടയ്ക്കകം അഭേദാശ്രമത്തില്‍ വിഷ്ണു സഹസ്രനാമ കോടിയര്‍ച്ചന 19 മുതല്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ കോട്ടയ്ക്കകം അഭേദാശ്രമത്തില്‍ ശ്രീ വിഷ്ണു സഹസ്രനാമ കോടിയര്‍ച്ചന 19 മുതല്‍ ജൂലൈ 9 ബുധനാഴ്ച വരെ നടക്കും. അഭേദാശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന 127 മത് കോടിയര്ച്ചനയാണിത്. 1959 ല്‍ നാമപ്രചാരകന് ശ്രീ അഭേദാനന്ദ സ്വാമികള്‍ ആവിഷ്കരിച്ച ഈ സമൂഹ അര്‍ച്ചനയില്‍ ജാതിമതഭേദമന്യേ ആര്‍ക്കും നേരിട്ട് പങ്കെടുക്കാം.
19ന് വ്യാഴാഴ്ച രാവിലെ 6.30 മണിക്ക് യജ്ഞാചാര്യനും അഭേദാശ്രമം വൈസ് പ്രസിഡന്റുമായ സ്വാമി കേശവാനന്ദ ഭാരതി ഭദ്രദീപം കൊളുത്തി സമാരംഭം കുറിക്കും. തുടര്‍ന്ന് ദിവസവും രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെ സമൂഹ അര്‍ച്ചന അരങ്ങേറും.
ജൂലൈ 9 ബുധനാഴ്ച വൈകിട്ട് അഞ്ചിന് സമാപന അര്‍ച്ചന, തുടര്‍ന്ന് മഹാദീപാരാധന, ആചാര്യ ദക്ഷിണ, യജ്ഞപ്രസാദ വിതരണം. ജൂലൈ 10 വ്യാഴാഴ്ച രാവിലെ ആറിന് ആശ്രമത്തില്‍ നിന്നു പ്രഭാതഭേരിയായി പുറപ്പെട്ട് ഏഴിന് ശ്രീവരാഹം അമ്പലക്കുളത്തില്‍ അവഭ്യഥ സ്നാനം നടക്കും. തുടര്‍ന്ന് ആശ്രമത്തില്‍ മടങ്ങിയെത്തി ദീപം പൊലിക്കുന്നതോടെ യജ്ഞത്തിനു സമാപനമാവും.