വിഴിഞ്ഞം∙ആഴക്കടലിൽ അന്നം തേടിപ്പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് ഇനി എത്ര ദൂരത്തായാലും കരയുമായി ബന്ധപ്പെടാനാകും. കടലിൽ കാണാതാകുന്ന സംഭവങ്ങളിൽ അപകടത്തിൽപ്പെട്ട
യാനത്തിന്റെ സ്ഥാനം കണ്ടെത്തി കരയിൽ വിവരം അറിയിക്കാനാവുന്ന ട്രാൻസ്പോണ്ടർ സംവിധാനം ആദ്യമായി വിഴിഞ്ഞം തീരദേശത്ത് പരമ്പരാഗത വള്ളങ്ങളിൽ പരീക്ഷണാർഥം ഘടിപ്പിച്ചു തുടങ്ങി. വള്ളങ്ങൾക്ക് പൂർണമായും സൗജന്യമാണ്. ട്രാൻസ്പോണ്ടറുകൾ ഘടിപ്പിച്ച വള്ളം കടലിന്റെ ഏതു ദിക്കിലായാലും അനായാസേന കണ്ടെത്താമെന്നു വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ അസി.ഡയറക്ടർ എസ്.രാജേഷ് പറഞ്ഞു.
അക്ഷരാഭ്യാസം കുറവുള്ളവർക്കു പോലും മനസ്സിലാകും വിധം ചിത്രങ്ങളുടെ സഹായത്തോടെയാണ് അപായ സൂചനകൾ രേഖപ്പെടുത്തിയിട്ടുള്ളത്.
ആപൽഘട്ടങ്ങളിൽ അലാം മുഴക്കാനുമാവും. ഉപയോഗിക്കുന്നതിനുള്ള പരിശീലനം അസി.
ഡയറക്ടർ കാര്യാലയം, മത്സ്യഭവൻ, ലാൻഡിങ് സെന്റർ എന്നിവിടങ്ങളിലാരംഭിച്ചു. ഐഎസ്ആർഒ വികസിപ്പിച്ച ഉപകരണത്തിന്റെ പ്രവർത്തനം ഉപഗ്രഹം മുഖാന്തരമാണ്.
ട്രാൻസ്പോണ്ടറുകൾ ചാർജ് ചെയ്തു ഉപയോഗിക്കാവുന്നതാണ്.
വള്ളത്തിന്റെ മധ്യ ഭാഗത്തെ പലകയിൽ ആണ് ഘടിപ്പിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ആദ്യ ഘട്ടത്തിൽ വിഴിഞ്ഞത്ത് 10 യാനങ്ങളിൽ ഘടിപ്പിച്ചു. വിജയം കണ്ടതിനെ തുടർന്നു കൂടുതൽ വള്ളക്കാർക്കു നൽകാനുള്ള നടപടികളാരംഭിച്ചിച്ചുണ്ട്. ഇതിനായി 50 ട്രാൻസ്പോണ്ടറുകൾ കൂടി വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനിൽ എത്തി.
വള്ളങ്ങൾക്ക് കളർകോഡ്,റജിസ്ട്രേഷൻ, ലൈസൻസ് എന്നിവ നിർബന്ധമാണെന്നും ഫിഷറീസ് അധികൃതർ അറിയിച്ചു. അപേക്ഷകൾ മത്സ്യഭവനുകൾ വഴി സ്വീകരിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]