
പാറശാല ∙ മികച്ച ഹൈടെക് കർഷകനുള്ള പുരസ്കാരം ലഭിച്ച സിസിൽ ചന്ദ്രൻ 12 വർഷമായി ആധുനിക കൃഷി രീതിയുടെ പ്രചാരകനാണ്. സംസ്ഥാനത്തെ പ്രഥമ ഹൈടെക്ക് കർഷകനുള്ള അവാർഡ് സിസിലിനു 2012ൽ ലഭിച്ചിരുന്നു.
കൃഷി, രീതികൾ:
പ്ലാമൂട്ടുക്കട
വെങ്കടമ്പിൽ സ്വന്തമായുള്ള 4 ഏക്കറിനു പുറമേ പാട്ടത്തിനു എടുത്ത 12 ഏക്കറോളം സ്ഥലത്ത് നെല്ല്, വാഴ, കപ്പ അടക്കം വിവിധ തരം കൃഷി നടത്തുന്നു. ഒരേക്കറോളം വിസ്തൃതിയുള്ള പോളിഹൗസിൽ 2 തട്ടുകളിൽ ആണ് കൃഷി.
12 വർഷം മുൻപ് പോളിഹൗസിൽ ഹൈടെക് കൃഷി ആരംഭിച്ചതാണ് ഇതിന്റെയെല്ലാം തുടക്കം. ജൈവകൃഷി രീതിയാണ്.
ഓട്ടമേറ്റഡ് തുള്ളിനന സംവിധാനം, താപനില ക്രമീകരിക്കാൻ സെൻസർ തുടങ്ങിയ സംവിധാനങ്ങളുണ്ട്.
ഇരുപത്തഞ്ചോളം പശുക്കളും ആടും ആയിരത്തോളം കോഴിയും അടങ്ങുന്ന ഫാമും ഉണ്ട്. ഭാര്യ ശോഭനലതയും ഭർത്താവിനെ കൃഷിയിൽ സഹായിക്കാൻ ഒപ്പമുണ്ട്.
സാധാരണ കൃഷിയെക്കാൾ പത്ത് മടങ്ങ് ലാഭം ഹൈടെക് കൃഷിയിൽ ലഭിക്കുമെന്ന് സിസിൽ ഉറപ്പുനൽകുന്നു.
ഇത് ജയിലല്ല, കൃഷിമുറ്റം
കാട്ടാക്കട ∙ ആര്യങ്കോട് ബ്ലോക്കിൽപ്പെടുന്ന കള്ളിക്കാട് കൃഷി ഭവൻ പരിധിയിൽ സ്ഥിതി ചെയ്യുന്ന നെട്ടുകാൽത്തേരി തുറന്ന ജയിലിലെ 350 അന്തേവാസികളും കൃഷിക്കാരാണ്.
മികച്ച പൊതുമേഖല സ്ഥാപനത്തിനുള്ള പുരസ്കാരം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ജീവനക്കാരും അന്തേവാസികളും.
∙ കൃഷി, രീതികൾ
274 ഏക്കർ വിസ്തൃതിയിലുള്ള നെട്ടുകാൽത്തേരി മെയിൻ, 200 ഏക്കർ വിസ്തൃതിയിലുള്ള തേവൻകോട് അനക്സ് എന്നിങ്ങനെ 2 യൂണിറ്റുകളായിട്ടാണ് തുറന്ന ജയിൽ പ്രവർത്തിക്കുന്നത്. റബർ, തെങ്ങ്, വാഴ, പച്ചക്കറി, തീറ്റപ്പുല്ല്, കശുമാവ്, ഫലവൃക്ഷങ്ങൾ, റബർ നഴ്സറി, പച്ചക്കറി തൈ ഉൽപാദനം, കൂൺ, തേനീച്ച വളർത്തൽ, മണ്ണിര കംപോസ്റ്റ്, ഡ്രാഗൺ ഫ്രൂട്ട്, വനില, കുരുമുളക്, ഇഞ്ചി, മഞ്ഞൾ, കപ്പ്, മറ്റ് കിഴങ്ങ് വർഗങ്ങൾ, കരിമ്പ്, റമ്പൂട്ടാൻ തുടങ്ങിയവയാണ് പ്രധാനം.
പശു, ആട്, എരുമ എന്നിവയെയും പരിപാലിക്കുന്നു. പ്രായോഗിക പരിശീലനം എല്ലാവർക്കും നൽകിയിട്ടുണ്ട്.
10 ഏക്കറിൽ പച്ചക്കറി കൃഷിയും 15 ഏക്കറിൽ വാഴക്കൃഷിയുമുണ്ട്. ജയിലിലെ ആവശ്യങ്ങൾക്കുള്ള പച്ചക്കറി കഴിഞ്ഞ് വിൽക്കും.
പ്രതിവർഷം 2 മുതൽ 2.5 കോടി രൂപയുടെ വിറ്റുവരവാണ് കൃഷി–കൃഷി അനുബന്ധ മേഖലയിൽ നിന്ന് ലഭിക്കുന്നത്.
പ്രോത്സാഹനം പോഷകത്തോട്ടത്തിന്
തിരുവനന്തപുരം ∙ മികച്ച പോഷകത്തോട്ടത്തിനുള്ള പുരസ്കാരം ലഭിച്ച എൻ.ഹരികേശൻ നായർ(66)പാലോട് ഇളവട്ടത്തെ കർഷക കുടുംബത്തിലാണ് ജനിച്ചത്. ബാങ്ക് ഓഫ് ബറോഡയിലെ ജീവനക്കാരനായിരുന്ന ഹരികേശൻ, ജോലിക്കൊപ്പം വീട്ടുവളപ്പിൽ കൃഷിയും തുടർന്നു.
21 വർഷമായി കൃഷിയിൽ വ്യാപൃതനാണ്.
വിരമിച്ചതോടെ ഫുൾടൈം കർഷകനായി. എല്ലാത്തരം പച്ചക്കറികളും ഫല വർഗങ്ങളും ഔഷധസസ്യങ്ങളും കിഴങ്ങ് വർഗങ്ങളും പുഷ്പ കൃഷിയുമുണ്ട്. 10 സെന്റ് വിസ്തീർണമുള്ള ടെറസിലും ജൈവ രീതിയിലാണ് കൃഷി.
കെഎസ്ഇബിയിൽ നിന്ന് സീനിയർ സൂപ്രണ്ടായി വിരമിച്ച ഭാര്യ എസ്.ശ്രീകലയും കൂട്ടായുണ്ട്. 2 മക്കൾ.
ഇത് കൂട്ടായ്മയുടെ നേട്ടം
തിരുവനന്തപുരം ∙ ഒരു കൃഷിക്കൂട്ടത്തിന്റെ വിജയഗാഥയാണ് കടകംപള്ളി ആനയറ കരയോഗം റോഡിലെ ഇൗസി ആൻഡ് ഫ്രഷ് കൃഷിക്കൂട്ടത്തിന്റേത്.
2 വർഷം മുൻപ് 6 പേർ ചേർന്ന് തുടങ്ങിയ സ്ഥാപനം നേട്ടങ്ങളുടെ നെറുകയിലാണ്. മൂല്യവർധിത മേഖലയിലെ മികച്ച കൃഷിക്കൂട്ടത്തിനുള്ള പുരസ്കാരം ലഭിച്ചത് ഇവർക്കാണ്.
നാളികേരം വാങ്ങി സംസ്കരിച്ചാണ് ചമ്മന്തിപ്പൊടികൾ ഉൾപ്പെടെയുള്ള വിവിധ ഉൽപന്നങ്ങൾ തയാറാക്കുന്നത്.
കേരളത്തിനകത്തും പുറത്തും വിൽപനയുണ്ട്. പ്രതിവർഷം 60 ലക്ഷം രൂപയാണ് വിറ്റുവരവ്.
സെക്രട്ടറി ലക്ഷ്മി രാജ്, വി.ലിസി, എസ്.ലതിക, ബിനോയ്, ലതിക, നെവിൻ എന്നിവരാണ് കൃഷിക്കൂട്ടത്തിന് ചുക്കാൻ പിടിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]