
തിരുവനന്തപുരം∙ ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന പ്രമേഹത്തെ പ്രതിരോധിക്കാന്‍ തുടര്‍ച്ചയായ ഗ്ലൂക്കോസ് നിരീക്ഷണം (സിജിഎം) വ്യാപിപ്പിക്കണമെന്ന സന്ദേശം നല്കി കോവളത്ത് നടന്ന ജ്യോതിദേവ്സ് പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ ഫോറം ഡയബറ്റീസ് അപ്ഡേറ്റ് (ജെപിഇഎഫ്) സമാപിച്ചു. അമിതവണ്ണത്തിനും പ്രമേഹത്തിനുമെതിരേയുള്ള ഇന്ത്യയുടെ പ്രതിരോധത്തിനു കരുത്തേകുന്ന ഡ്രീംസ് പ്രാക്ടിക്കല്‍സ് 2.0, ഡ്രീംസ് ഗുരു പ്രോജക്റ്റ് എന്നീ പദ്ധതികള്‍ക്കും കണ്‍വന്‍ഷനില്‍ തുടക്കം കുറിച്ചു.
പ്രമേഹം അമിതവണ്ണം എന്നിവയുടെ നിയന്ത്രണത്തില്‍ ഗ്ലൂക്കോസ് മോണിറ്ററിങ്ങിന്റെ പങ്ക് വിശദമാക്കുന്ന നൂറിലധികം സെഷനുകള്‍ കണ്‍വന്‍ഷനില്‍ അവതരിപ്പിച്ചു.
ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹത്തെക്കുറിച്ചുള്ള അറിവുകള്‍, ഹൃദയസംബന്ധമായ ഗുരുതരപ്രശ്നങ്ങള്‍, പ്രമേഹ നിയന്ത്രണത്തില്‍ ഉറക്കത്തിന്റെ സ്വാധീനം തുടങ്ങിയ വിഷയങ്ങളും കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്തു. സമാപനദിനത്തിൽ നടന്ന സെഷനുകളില്‍ ഓസ്ട്രിയയിലെ ഗ്രാസ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ജൂലിയ മേഡര്‍, ഡോ.
രാജീവ് ചൗള, ഡോ. ജ്യോതിദേവ് കേശവദേവ്, ഡോ.
അരുണ്‍ ശങ്കര്‍ എന്നിവര്‍ പങ്കെടുത്തു. മൂന്നു ദിവസമായി എട്ട് രാജ്യങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഡയറ്റീഷ്യന്മാര്, അധ്യാപകര്‍ ഉള്‍പ്പെടെ 1,700 ലധികം പ്രതിനിധികള്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]