
പഠിക്കാൻ മിടുക്കരാണോ? പണമില്ലെങ്കിലും മമ്മൂട്ടി കൂടെയുണ്ട്; വിദ്യാമൃതം-5 പദ്ധതിക്ക് തുടക്കം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാർഥികള്‍ക്ക് ഉപരിപഠനത്തിന് അവസരം ഒരുക്കുന്ന മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ആവിഷ്കരിച്ച വിദ്യാമൃതം–5 സൗജന്യ വിദ്യാഭ്യാസ പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കമായി. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പദ്ധതി ഉദ്ഘാടനം ചെയ്തു. എംജിഎം ഗ്രൂപ്പ് ചെയർമാനും കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ചെയർമാനുമായ ഡോ. ഗീവർഗീസ് യോഹന്നാൻ ലോഗോ ഏറ്റുവാങ്ങി.
എസ്എസ്എല്‍സിക്കും പ്ലസ് ടുവിനും ഉന്നത വിജയം നേടിയ നിര്‍ധന വിദ്യാർഥികള്‍ക്ക്, കേരളത്തില്‍ 27 വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള എംജിഎം ഗ്രൂപ്പുമായി ചേര്‍ന്ന് തുടര്‍പഠനത്തിന് അവസരം ഒരുക്കുകയാണ് ഇതിലൂടെ. എംജിഎം ഗ്രൂപ്പിന്റെ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ എൻജിനീയറിങ്, പോളിടെക്നിക്, ഫാര്‍മസി, കോളജുകളിലെ കോഴ്സുകളിലേക്കും ആര്‍ട്സ് ആന്റ് സയന്‍സ് കോളജുകളിലു വിവിധ കോഴ്സുകളിലേക്കുമാണ് പ്രവേശനത്തിന് അവസരം.
മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന 250 വിദ്യാർഥികള്‍ക്കാണ് ഈ വർഷം പ്രവേശനം ലഭിക്കുക. കൂടാതെ 200 വിദ്യാർഥികള്‍ക്ക് എംജിഎം ഗ്രൂപ്പിന്റെ വിവിധ സിബിഎസ്ഇ സ്കൂളുകളിലും പഠനത്തിന് അവസരമൊരുക്കും. ചടങ്ങില്‍ എംജിഎം ഗ്രൂപ്പ് ഓഫ് കോളജസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. അഹിനസ്, ചീഫ് എക്സിക്യൂട്ടീവ് സെക്രട്ടറി ഗോപിനാഥ് മഠത്തില്‍, നിധിന് ചിറത്തിലാട്ട് എന്നിവര്‍ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക്: 994648 5111, 994648 4111.