പോത്തൻകോട്∙ കെഎസ്ആർടിസി പോത്തൻകോട് ബസ് സ്റ്റേഷൻ ഓഫിസിനുള്ളിൽ ശുചിമുറി മാലിന്യം നിറഞ്ഞൊഴുകി ജീവനക്കാരും യാത്രക്കാരും ദുരിതത്തിൽ. സ്റ്റേഷൻ മാസ്റ്ററും ജീവനക്കാരും സ്റ്റേഷനു പുറത്ത് മേശയും കസേരയും പിടിച്ചിട്ടിരിക്കേണ്ട
ഗതികേടിലായി. 4 ദിവസമായി ശുചിമുറി മാലിന്യം കെട്ടികിടന്നു പ്രതിസന്ധി രൂക്ഷമായിട്ടും പ്രശ്നത്തിനു പരിഹാരമായില്ല.
പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയാണ് ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണമെന്ന് കെഎസ്ആർടിസി ജീവനക്കാർ ആരോപിച്ചു.
പോത്തൻകോട് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 2 നില കെട്ടിടത്തോട് ചേർന്നു താഴെ തറനിരപ്പിലാണ് കെഎസ്ആർടിസി സ്റ്റേഷൻ പ്രവർത്തിക്കുന്നത്. പഞ്ചായത്ത് കെട്ടിടത്തിലെ ശുചിമുറികളുടെയും സ്റ്റേഷനിലെ ശുചിമുറിയുടെയും സുവിജ് ലൈൻ ഒന്നാണ്.
താഴെയുള്ള കെഎസ്ആർടിസി സ്റ്റേഷനിലെയും ചുമട്ടുതൊഴിലാളി ഓഫിസിലെയും ശുചിമുറികൾ ബ്ലോക്കായി. രണ്ടാം നിലയിൽ നിന്നുള്ള സുവിജ് മാലിന്യം പൈപ്പ് ലൈൻ വഴി കെഎസ്ആർടിസിയുടെ ശുചിമുറിയിലേക്ക് കുത്തിയൊലിച്ചിറങ്ങുന്നു.
ഇതാണ് ഓഫിസിലേക്കും സ്റ്റേഷൻ പരിസരത്തും പരന്നൊഴുകുന്നത്.
സ്റ്റേഷനകത്തേക്ക് എത്തുന്ന യാത്രക്കാർക്ക് മൂക്കുപൊത്താതെ നിൽക്കാതെ പറ്റാത്ത സ്ഥിതിയാണ്. ദിവസംതോറും ബ്ലീച്ചിങ് പൗഡർ ഇട്ട് സ്റ്റേഷൻ പരിസരവും ഓഫിസും വൃത്തിയാക്കി ജീവനക്കാരുടെ നടുവൊടിഞ്ഞു.
ശുചിമുറികൾ താൽക്കാലികമായി പൂട്ടിയതു കാരണം പൊതുനിരത്തിലോ അടുത്തുള്ള ഹോട്ടലുകളിലോ അഭയം തേടണംം നൂറിലധികം ബസുകളും ആയിരത്തിനടുത്ത് യാത്രക്കാരും ആണ് ദിവസവും വന്നു പോകുന്നത്. ദുർഗന്ധം കാരണം സ്റ്റേഷന് അകത്ത് നിൽക്കാൻ കഴിയാത്തതിനാൽ സ്റ്റേഷനു പുറത്ത് റോഡിൽ നിന്നാണ് പലരും ബസിൽ കയറുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

