നെയ്യാറ്റിൻകര∙ റെയിൽവേ സ്റ്റേഷനെ‘അമൃത് ഭാരത് സ്റ്റേഷൻ’ പട്ടികയിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ട് നടത്തുന്ന നിർമാണം ഇഴയുന്നു. പണി പൂർത്തിയാക്കാത്തതു കാരണം കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെയാണ് യാത്രക്കാർ ഇപ്പോഴും റെയിൽവേ സ്റ്റേഷനിൽ എത്തുന്നത്.
ഇതിനിടെയിലാണ് വാഹനങ്ങളിൽ നിന്നു പിരിവുനടത്താനുള്ള ശ്രമം. ഇത് യാത്രക്കാരെ ദേഷ്യത്തിലാക്കിയിട്ടുണ്ട്.
റെയിൽവേ സ്റ്റേഷനിൽ 2 കവാടങ്ങളും 4 പ്ലാറ്റ്ഫോമുകളും അവയെ ബന്ധിപ്പിക്കുന്ന ഫുട് ഓവർ ബ്രിജ്, കാർ, ഇരുചക്ര വാഹന പാർക്കിങ്ങും ഉൾപ്പെടെ സമഗ്രവികസനം ലക്ഷ്യമിടുന്നതാണ് അമൃത് ഭാരത് പദ്ധതി.
ആശുപത്രി ജംക്ഷനിൽ നിന്ന് ഇരുമ്പിൽ റോഡിന് എതിർവശത്തായി 2 വഴികളും കവാടങ്ങളും നിർമിക്കുന്ന ജോലികളാണ് പുരോഗമിക്കുന്നുണ്ട്. രണ്ടിടത്തായി കാർ പാർക്കിങ്ങും ഒരിടത്ത് ഇരുചക്ര വാഹന പാർക്കിങ് യാർഡും പൂർത്തീകരിച്ചു കഴിഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷത്തോടനുബന്ധിച്ചാണ്, കേന്ദ്ര റെയിൽവേ മന്ത്രാലയം യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ ലക്ഷ്യമിട്ട് ‘അമൃത് ഭാരത് സ്റ്റേഷൻ’ എന്ന പേരിൽ പദ്ധതി ആവിഷ്കരിച്ചത്. തിരുവനന്തപുരം ഡിവിഷനിൽ ചിറയിൻകീഴിനെയും നെയ്യാറ്റിൻകരയെയുമാണ് തിരഞ്ഞെടുത്തത്.
നെയ്യാറ്റിൻകരയ്ക്കൊപ്പം നിർമാണം തുടങ്ങിയ ചിറയിൻകീഴിൽ പണി തീർന്നെങ്കിലും നെയ്യാറ്റിൻകരയിൽ നിർമാണം ഇപ്പോഴും എങ്ങുമെത്തിയില്ല.
ചെക്പോസ്റ്റ് സ്ഥാപിച്ചതിൽ പ്രതിഷേധിച്ച് ബിജെപി
നെയ്യാറ്റിൻകര ∙ നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷൻ പ്രധാന കവാടത്തിനു മുന്നിൽ ചെക്പോസ്റ്റ് സ്ഥാപിച്ചു. വാഹനങ്ങളിൽ നിന്ന് പണം പിരിക്കാൻ ഇരുന്ന കരാറുകാർ, ബിജെപി പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് പിൻവാങ്ങി.
ഇന്നലെ രാവിലെയാണ് സംഭവം. സാധാരണ പാർക്കിങ് ഏരിയയുടെ മുന്നിലാണ് പിരിവും മറ്റും.
ഇവിടെ റെയിൽവേ സ്റ്റേഷനിലേക്ക് കടക്കുന്ന പ്രധാന വഴിയിൽ ചെക്ക് പോസ്റ്റ് സ്ഥാപിച്ച് അതുവഴി കടന്നു പോകുന്നവരെ മുഴുവൻ പിടിച്ചു നിർത്തി പണം ഈടാക്കാൻ ശ്രമിച്ചതാണ് ബിജെപി പ്രവർത്തകരെ ചൊടിപ്പിച്ചത്.
പ്രതിഷേധവുമായി എത്തിയ ബിജെപി നേതാക്കളായ കൂട്ടപ്പന മഹേഷ്, മഞ്ചത്തല സുരേഷ്, ജി.എസ്.രാജീവ്, ഗിരീഷ് ചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം ചെക്ക് പോസ്റ്റ് പിഴുതു മാറ്റി. കരാറുകാരൻ സ്ഥാപിച്ചിരുന്ന ബോർഡും തട്ടി തെറിപ്പിച്ചു.
ഇതോടെ പൊലീസ് എത്തി, പാർക്കിങ് പിരിവ് നടത്തുന്നവരോട് പിൻമാറാൻ ആവശ്യപ്പെടുകയായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

