ആറ്റിങ്ങൽ∙ പാലസ് റോഡിൽ വൺവേ സംവിധാനം നടപ്പിലാക്കിയ രണ്ടാം ദിവസവും ആറ്റിങ്ങൽ പട്ടണത്തിൽ ഗതാഗത കുരുക്കുണ്ടായില്ലെന്ന് നാട്ടുകാർ. പാലസ് റോഡിൽ ഇന്നലെ രാവിലെ മുതൽ പൂർണമായ വൺവേ സംവിധാനമാണ് പൊലീസ് ഏർപ്പെടുത്തിയത്.
ഇതോടെ കിഴക്കേ നാലുമുക്ക് അടക്കം പട്ടണത്തിലെ പ്രധാന കേന്ദ്രങ്ങളിലൊന്നും ഇന്നലെ ഗതാഗത കുരുക്കുണ്ടായില്ല.
ദേശീയപാതയിലും വാഹനങ്ങൾ സുഗമമായി കടന്നു പോയി.ചിറയിൻകീഴ് ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന് സമീപം തടഞ്ഞ് കച്ചേരി ജംക്ഷൻ വഴി കടത്തി വിട്ടു. കച്ചേരി ജംക്ഷനിലെ സിഗ്നൽ സംവിധാനത്തിൽ സമയക്രമം വ്യത്യാസം വരുത്തിയാൽ പട്ടണത്തിലെ ഗതാഗത കുരുക്ക് പൂർണമായി ഒഴിവാക്കാനാകും.അതിന് കെൽട്രോണിന്റെ സഹായം ആവശ്യമാണ്.
വീണ്ടും ഗതാഗത പരിഷ്കരണ യോഗം വിളിച്ചു: ചെയർപഴ്സൻ
ആറ്റിങ്ങൽ ∙ പട്ടണത്തിലെ ഗതാഗത പ്രശ്നം ചർച്ച ചെയ്യുന്നതിനായി വീണ്ടും ഗതാഗത പരിഷ്കരണ യോഗം വിളിച്ചതായി നഗരസഭ ചെയർപഴ്സൻ എസ്.കുമാരി . തിങ്കളാഴ്ച 3 ന് നഗരസഭ ഓഫിസിൽ വച്ച് യോഗം ചേരും .നഗരസഭ പരിധിയിലെ ഗതാഗത പ്രശ്നം ചർച്ച ചെയ്യുന്നതിനായി ചേരുന്ന യോഗമാണെന്നും, പിഡബ്ല്യുഡി, റവന്യു വകുപ്പ്, പൊലീസ് , എന്നീ വകുപ്പുകളിൽ നിന്നുള്ള പ്രതിനിധികൾ ങ്കെടുക്കുമെന്നും നഗരസഭ ചെയർപഴ്സൻ എസ്.
കുമാരി പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]