വെഞ്ഞാറമൂട്∙എംസി റോഡിൽ വെഞ്ഞാറമൂട് മേൽപാല നിർമാണത്തിനു മുന്നോടിയായി ഏർപ്പെടുത്തിയ ഗതാഗത ക്രമീകരണങ്ങൾ സുഗമമായി നടക്കണമെങ്കിൽ കൂടുതൽ സൂചനാ, മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കണം. മേൽപാല നിർമാണത്തിനുള്ള പൈലിങ് തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ നടപ്പാക്കിയ ഗതാഗത ക്രമീകരണങ്ങൾ എത്രത്തോളം ഫലപ്രദമാണെന്നു പരിശോധിക്കാൻ മനോരമ സംഘം നടത്തിയ യാത്രയിൽ കണ്ടത്.
തൈക്കാട് ജംക്ഷൻ
എംസി റോഡും പോത്തൻകോട് റോഡും വെഞ്ഞാറുമൂടിനു മുൻപു ചേരുന്ന തൈക്കാട് ജംക്ഷനിൽ പഴയ പോലെ വലത്തേക്കു തിരിഞ്ഞാണു കൊട്ടാരക്കര ഭാഗത്തേക്കുള്ള ചെറിയ വാഹനങ്ങൾ പോകുന്നത്.
കാറുകൾ ഉൾപ്പെടെയുള്ള ചെറു വാഹനങ്ങൾ ബദൽ പാത വഴി വിടാതെ ടൗണിലൂടെ തന്നെ കടത്തി വിടുന്നുണ്ട്.
അതേ സമയം ബസുകളും ലോറികളും ഉൾപ്പെടെ ഭാരവാഹനങ്ങൾ തൈക്കാട് ജംക്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞു പോത്തൻകോട് റോഡിൽ സഞ്ചരിച്ച് അവിടെ നിന്ന് സമന്വയ നഗറലിലേക്കു വലത്തേക്കു തിരിഞ്ഞു പോകണം.ഇതിനുള്ള സൂചനാ ബോർഡ് തൈക്കാട് ജംക്ഷനിൽ ഇല്ല.
ചെറിയ വാഹനങ്ങൾ കടന്നു പോകാൻ പറ്റുന്നതു കൊണ്ട് അവിടെ ഡൈവേർഷൻ എന്നു മാത്രം എഴുതി വച്ചിരിക്കുന്ന ബോർഡ് വലിയ ആശയകുഴപ്പം ഉണ്ടാക്കുന്നുണ്ട്.ഇത് ഏതു തരം വാഹനങ്ങൾക്കാണ് എന്നറിയാതെ വലിയ വാഹനങ്ങളും വെഞ്ഞാറമൂട് ജംക്ഷനിലേക്കു പോകാനായി വലത്തേക്കു തിരിയുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നു. പൊലീസാണ് വഴി പറഞ്ഞു കൊടുത്ത് വാഹനങ്ങൾ മടക്കുന്നത്.
കൊട്ടാരാക്കര ഭാഗത്തേക്കുള്ള ഭാര വാഹനങ്ങൾ കടന്നു പോകുന്ന റോഡ്
സമന്വയ നഗർ വഴിയുള്ള ബദൽ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ വളവ് ഭാര വാഹനങ്ങൾ പെട്ടെന്ന് തിരിഞ്ഞു പോകാൻ കഴിയുന്നതല്ല.
അൽപം പരിശ്രമിക്കണം. സ്കാനിയ ഉൾപ്പെടെ ഉയരം കൂടിയ ബസുകൾക്ക് കടന്നു പോകുന്നതിന് തടസ്സമായി മരച്ചില്ലകളും കേബിളുകളും വൈദ്യുതി കമ്പികളും റോഡിൽ പല ഭാഗത്തും താഴ്ന്നു കിടക്കുന്നുണ്ട്.
ഇവ ഉടൻ ഉയർത്തിക്കെട്ടണം.
സമന്വയ നഗർ വഴിയുള്ള റോഡിൽ വലിയ വളവുകളുണ്ട് എന്നാൽ സൂചനാ ബോർഡുകളില്ല. മുളയം പാലത്തിലും അതിനു മുന്നിലുമായി റോഡ് തകർന്ന നിലയിലാണ്.
ഭാരവാഹനങ്ങൾ തുടർച്ചയായി ഓടുന്നതു മൂലം റോഡ് തകരുന്നത് ഒഴിവാക്കാൻ ഈ ഭാഗം അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണം. ബദൽ റോഡിലൂടെ നാലര കിമീ സഞ്ചരിച്ചാൽ വെഞ്ഞാറമൂട് ടൗണിൽ എത്താം.
തിരുവനന്തപുരം, കഴക്കൂട്ടം ഭാഗത്തേക്കുള്ള ഭാര വാഹനങ്ങൾ കടന്നു പോകുന്ന റോഡ്
ഇവ കടന്നു പോകുന്നത് വെഞ്ഞാറമൂട് ബൈപാസ് റോഡ് വഴിയാണ്.
കൊട്ടാരക്കര ഭാഗത്തു നിന്നു പോകുമ്പോൾ വെഞ്ഞാറമൂടിന് 4 കിലോമീറ്റർ മുൻപ് അമ്പലമുക്കിൽ നിന്നാണ് ബൈപാസിലേക്ക് പ്രവേശിക്കുന്നത്. കുത്തനെയുള്ള കയറ്റങ്ങൾ ഉണ്ടെങ്കിലും 2 വാഹനങ്ങൾക്കു സുഗമമായി കടന്നു പോകാനുള്ള വീതിയുള്ള റോഡാണിത്.
ഈ റോഡിലും താഴ്ന്നു കിടക്കുന്ന കേബിളുകളും വൈദ്യുതി ലൈനുകളും പ്രശ്നമാണ്.ഇന്നലെ പാലാംകോണത്ത് വൈദ്യുതി ലൈൻ സിമന്റ് മിക്സർ വാഹനത്തിന്റെ മുകൾ ഭാഗത്തു കുരുങ്ങി പൊട്ടിയതോടെ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. കെഎസ്ആർടിസി ബസുകൾ വെഞ്ഞാറമൂട് ബസ് സ്റ്റാൻഡിൽ പോയ ശേഷം മറ്റൊരു വഴിയിലൂടെയാണു (നാഗരുകുഴി റോഡ്) ബൈപാസിൽ പ്രവേശിച്ചു തിരുവനന്തപുരം ഭാഗത്തേക്കു പോകുന്നത്.
അമ്പലമുക്കിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡിൽ തിരുവനന്തപുരം ഭാഗത്തേക്കുള്ള ഭാര വാഹനങ്ങൾ ഇതുവഴി എന്ന് എഴുതിയിട്ടുണ്ടെങ്കിലും ബോർഡിന്റെ മറുപുറത്ത് ഒന്നും എഴുതിയിട്ടില്ല.
എല്ലാ ബോർഡുകളിലും ഇരുവശത്തും ഏതു ഭാഗത്തേക്കുള്ള പാതയാണെന്ന് വ്യക്തമായി രേഖപ്പെടുത്തണമെന്നു ഡ്രൈവർമാർ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]