
തിരുവനന്തപുരം∙ കുന്നുകുഴി വാര്‍ഡിലെ തേക്കുംമൂട് റസിഡന്റ്സ് അസോസിയേഷന്റെ 19-ാമത് വാര്‍ഷിക പൊതുയോഗം കുന്നുകുഴി കൗണ്‍സിലര്‍ മേരി പുഷ്പം ഉദ്ഘാടനം ചെയ്തു. യോഗത്തിന് പ്രസിഡന്റ് ടി.
ജ്യോതിസ് കുമാര്‍ അധ്യക്ഷതവഹിക്കുകയും സെക്രട്ടറി തേക്കുംമൂട് സുമേഷ് സ്വാഗതവും എം.സി.പി.എസ്. ജനമൈത്രി സി.ആര്.ഒ.ആര്.ബൈജുരാജ് ആശംസയും ഡോ.
കെ.വി. അരുണ്‍കുമാര്‍ യോഗത്തിന് കൃതജ്ഞതയും പറഞ്ഞു.
മുഖ്യമന്ത്രി, സ്ഥലം എം.എല്‍.എ., ഡി.ജി.പി, സിറ്റി പൊലീസ് കമ്മീഷണര്‍ എന്നിവര്‍ക്കെല്ലാം പരാതി നല്‍കിയിട്ടും തേക്കുംമൂട് ജംക്ഷനിലെ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ട്രാഫിക് പൊലീസിനെ നിയോഗിക്കാത്ത നടപടിയോട് യോഗം അതൃപ്തി രേഖപ്പെടുത്തി.
2024 – 25 ലെ പ്രവര്‍ത്തന റിപ്പോര്‍ട്ടും കണക്കും സെക്രട്ടറിയും ട്രഷററും അവതരിപ്പിച്ചു. രക്ഷാധികാരികള്‍ : ഡോ.
എന്‍. വിശ്വനാഥന്, ഡോ.
എസ്. അരുണ്‍കുമാര്‍, പ്രസിഡന്റ് : ടി.
ജ്യോതിസ്കുമാര്‍, സെക്രട്ടറി : തേക്കുംമൂട് സുമേഷ്, വൈസ് പ്രസിഡന്റ് : ജോയി കുര്യന്, ജോയിന്റ് സെക്രട്ടറിമാരായി : രാജേന്ദ്രന് .ജി, റീനാ റോയി, ട്രഷററായി : ഡോ. കെ.വി അരുണ്‍കുമാര്‍ എന്നിവരെ തിരഞ്ഞെടുത്തു. 11 അംഗ എക്സിക്യുട്ടീവ് കമ്മിറ്റി അംഗത്തെയും 2025-26 ലെ പുതിയ ടി.ആര്.എ.
ഭാരവാഹികളായും ഒാഡിറ്ററായി ചന്ദ്രമോഹനനെയും യോഗം തിരഞ്ഞെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]