ബസ് ഇടിച്ച് വിദ്യാർഥി മരിച്ച സംഭവം: പുറത്താക്കിയ ഡ്രൈവറെ തിരിച്ചെടുത്ത ട്രാൻസ്പോർട്ട് ഓഫീസർക്ക് സസ്പെൻഷൻ
തിരുവനന്തപുരം∙ ബേക്കറി ജംക്ഷനിലെ ഫ്ലൈഓവറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് വിദ്യാർഥി മരിക്കാൻ ഇടയായ അപകടത്തിൽ പുറത്താക്കിയ ഡ്രൈവറെ തിരിച്ചെടുത്ത നടപടിയിൽ അസിസ്റ്റൻറ് ട്രാൻസ്പോർട്ട് ഓഫീസർക്ക് സസ്പെൻഷൻ. ചീഫ് ഓഫീസ് അനുമതിയില്ലാതെ ചട്ടം ലംഘിച്ച് ഡ്യൂട്ടിക്ക് നിയോഗിച്ച കെഎസ്ആർടിസി പത്തനാപുരം അസിസ്റ്റൻറ് ട്രാൻസ്പോർട്ട് ഓഫീസർ കെ.
ബി. സാമിനെ അന്വേഷണ വിധേയമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.
മേയ് 12ന് നടന്ന അപകടത്തിൽ ആണ് വിദ്യാർഥി മരിച്ചത്. സംഭവത്തിന്റെ പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഡ്രൈവർ വി.
രാഗേഷ് കുമാറിനെ സർവീസിൽ നിന്നും മാറ്റി നിർത്തണമെന്ന എക്സിക്യൂട്ടീവ് ഡയറക്ടർ വിജിലൻസിന്റെ ഉത്തരവ് നിലനിൽക്കെ ഡ്രൈവറെ മേലധികാരികളുടെ നിർദ്ദേശം ഇല്ലാതെ കറക്റ്റീവ് ട്രെയിനിങ്ങിന് അയക്കുകയും തുടർന്ന് ഡ്യൂട്ടിക്ക് നിയോഗിക്കുകയും ചെയ്ത വാർത്ത പ്രചരിച്ചിരുന്നു. സംഭവത്തിൽ ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം പ്രത്യേക സ്ക്വാഡ് അടിയന്തിരമായി അന്വേഷണം നടത്തുകയും അന്വേഷണത്തിൽ കെഎസ്ആർടിസി പത്തനാപുരം യൂണിറ്റിലെ അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസറുടെ ഭാഗത്തുനിന്നും ഗുരുതരമായ മേൽനോട്ടക്കുറവും ഉത്തരവാദിത്വത്തിലെ വീഴ്ചയും സംഭവിച്ചിട്ടുള്ളതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ പത്തനാപുരം യൂണിറ്റിലെ അസിസ്റ്റൻറ് ട്രാൻസ്പോർട്ട് ഓഫീസർ കെ.ബി.
സാമിനെ അന്വേഷണ വിധേയമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യുകയായിരുന്നു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]