
ഉപ്പുകല്ലിന്മേൽ ഒറ്റക്കാലിൽ സമരം: വനിതാ സിവിൽ പൊലീസ് ഓഫിസർ ഉദ്യോഗാർഥികളുടെ പ്രതിഷേധം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ഉപ്പുകല്ലിന്മേൽ ഒറ്റക്കാലിൽ നിന്ന് വനിതാ സിവിൽ പൊലീസ് ഓഫിസർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ പ്രതിഷേധം. ശയന പ്രദക്ഷിണം നടത്തിയും മുട്ടിൽ ഇഴഞ്ഞും ഭിക്ഷ യാചിച്ചും നടത്തിയ സമരങ്ങളൊന്നും സർക്കാരിന്റെ കണ്ണിൽപെടാത്ത വിഷമത്തിലാണ് ഉദ്യോഗാർഥികൾ പുതിയ സമരം നടത്തിയത്.റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കാൻ ഒരാഴ്ച മാത്രമേയുള്ളു. ഈ സമയപരിധിക്കുള്ളിൽ പരമാവധി നിയമനം നടത്തുകയോ റാങ്ക് പട്ടികയുടെ കാലാവധി നീട്ടുകയോ ചെയ്യണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.സെക്രട്ടേറിയറ്റിന് മുന്നിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്കായിരുന്നു ഉപ്പുകല്ലിന്മേൽ പ്രതിഷേധം നടത്തിയത്. സ്വന്തം കാലിൽ നിൽക്കുന്നതിനൊപ്പം കുടുംബത്തെ പരിപാലിക്കുന്നതിനു വേണ്ടിയാണ് കടുത്ത പ്രതിസന്ധികൾ വകവയ്ക്കാതെ സമരം നടത്തുന്നതെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു.എല്ലാ ജില്ലകളിൽനിന്നും ഉദ്യോഗാർഥികൾ എത്തിയിട്ടുണ്ട്. തസ്തികയിൽ 570 ഒഴിവുകളുണ്ടെന്നു വിവരാവകാശ നിയമ പ്രകാരം മറുപടി ലഭിച്ചെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു.