തിരുവനന്തപുരം ∙ തനിക്കു 18 വയസ്സായെന്നും മറിച്ചുള്ള പ്രചാരണം ശരിയല്ലെന്നും മോണലിസ ഭോസ്ലെ. ജനുവരി 1, 2008 എന്ന ജനനത്തീയതി രേഖപ്പെടുത്തിയ ആധാർ കാർഡും ജനന സർട്ടിഫിക്കറ്റും മോണലിസ മാധ്യമങ്ങൾക്കു മുന്നിൽ പ്രദർശിപ്പിച്ചു.
തങ്ങളുടെ വിവാഹം ലവ് ജിഹാദാണെന്ന് ഉത്തരേന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതു തെറ്റാണെന്നു മോണലിസ ഭോസ്ലെയും ഭർത്താവ് മുഹമ്മദ് ഫർമാനും പറഞ്ഞു. മോണലിസയെ മതം മാറ്റിയിട്ടില്ലെന്നും അവർക്ക് ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാമെന്നും ഫർമാൻ പറഞ്ഞു.
മലയാളസിനിമയുടെ ജോലികൾക്കായാണ് പിതാവിനൊപ്പം തിരുവനന്തപുരത്ത് എത്തിയത്.
വിവാഹം കഴിക്കുന്നുവെന്നറിഞ്ഞപ്പോൾ പിതാവ് എവിടേക്കോ പോയി. എവിടെയാണെന്ന് തനിക്കറിയില്ലെന്നും മോണലിസ പറഞ്ഞു.
‘നാഗമ്മ’ എന്ന സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോഴാണു പരസ്പരം കാണുന്നതും പ്രണയത്തിലാകുന്നതും. കേരളത്തിൽ തുടരാനാണ് ആഗ്രഹം.
തിരിച്ചു പോകുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിച്ചിട്ടില്ല. കേരളം മനുഷ്യരെ മനുഷ്യരായി കാണുന്ന സ്ഥലമാണ്.
വിവാഹത്തിന് മന്ത്രിമാരുൾപ്പെടെ പങ്കെടുക്കുമെന്നു പ്രതീക്ഷിച്ചില്ല. കെ–സ്മാർട്ടിൽ നിന്ന് ബുധനാഴ്ച തന്നെ വിവാഹ സർട്ടിഫിക്കറ്റ് ലഭിച്ചു.
പ്രായപൂർത്തിയാകാതെ സർട്ടിഫിക്കറ്റ് എങ്ങനെയാണു ലഭിക്കുകയെന്നും ഫർമാൻ ചോദിച്ചു. 10 ദിവസം മുൻപാണു മോണലിസ കേരളത്തിലെത്തിയത്.
വീട്ടിൽ വിവാഹ ആലോചനകൾ നടക്കുന്നതിനാൽ വിവാഹം കഴിക്കണമെന്നു മോണലിസ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഫർമാൻ പറഞ്ഞു.
മോണലിസയ്ക്കു പ്രായപൂർത്തിയായിട്ടില്ലെന്നും ശൈശവ വിവാഹനിരോധന നിയമപ്രകാരം പോക്സോ വകുപ്പുകൾ ചുമത്തി എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു വിശ്വഹിന്ദു പരിഷത്ത് ഡിജിപിക്കു കത്തുനൽകി. മോണലിസ 2009 ജനുവരി 21ന് ആണ് ജനിച്ചതെന്ന് വിഎച്ച്പി ജനറൽ സെക്രട്ടറി അനിൽ വിളയിൽ പറഞ്ഞു.
ബജ്റങ് ദളിന്റെ ദക്ഷിണ ക്ഷേത്രിയ സംയോജകൻ ജിജേഷ് പട്ടേരി വഴി മോണലിസയുടെ അമ്മയെ വിളിച്ചപ്പോൾ മകൾക്ക് 18 വയസ്സായിട്ടില്ലെന്നു പറഞ്ഞുവെന്നും സ്കൂൾ അഡ്മിഷൻ റജിസ്റ്റർ കണ്ടെത്തണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

