
തിരുവനന്തപുരം ∙ ഡൽഹിയിൽ നടക്കുന്ന 78–ാമത് സ്വാതന്ത്ര്യദിനാഘോഷത്തിൽ വിശിഷ്ടാതിഥിയായി അടൂർ സെയിന്റ് സിറിൾസ് കോളജ് ഇംഗ്ലിഷ് വിഭാഗം അധ്യാപകനായ ജെ.എസ്. അനന്ത കൃഷ്ണന് ക്ഷണം ലഭിച്ചു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും നാഷനൽ ബുക്ക് ട്രസ്റ്റും സംയുക്തമായി 2022ൽ തിരഞ്ഞെടുത്ത 75 ഇന്ത്യൻ യുവ സാഹിത്യകാരന്മാരിൽ ഒരാളാണ് അനന്ത കൃഷ്ണൻ. ഇന്ത്യൻ സ്വാതന്ത്ര്യ സമര ഗീതങ്ങളെ കുറിച്ച് അദ്ദേഹം രചിച്ച ‘ഭാരതി പാടുമ്പോൾ’ നാഷനൽ ബുക്ക് ട്രസ്റ്റ് 2023ൽ പ്രസിദ്ധീകരിച്ചിരുന്നു. സമകാലീന വിദ്യാഭ്യാസ രംഗത്തെ നിർമിത ബുദ്ധിയുടെ ചുവടുവയ്പ്പകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ഏറെ ശ്രദ്ധ നേടിയവയാണ്.
ഒൻപത് ഗ്രന്ഥങ്ങളുടെ രചയിതാവാണ്. വിവർത്തകൻ, പ്രഭാഷകൻ, കർണാടക സംഗീതജ്ഞൻ, ചിത്രകാരൻ എന്നീ നിലകളിലും തന്റേതായ ഇടം നേടിയിട്ടുണ്ട്.
നെടുമങ്ങാട് കൊറ്റാമല ജ്യോതി നിവാസിൽ എ. സുരേഷ് കുമാറിന്റെയും എസ്.
ജ്യോതിയുടെയും മകനാണ്. ഫാത്തിമ മാതാ നാഷനൽ കോളജ് ഇംഗ്ലിഷ് വിഭാഗം അധ്യാപിക ഡോ.
എസ്.ബി.കാർത്തികയാണ് ഭാര്യ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]