
പോത്തൻകോട് ∙ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് റോഡരികിലേക്ക് ഒതുക്കി വച്ചിരുന്ന ബൈക്ക് അടുത്ത ദിവസം എത്തിയപ്പോൾ കാണാനില്ലെന്ന് പരാതി. ഞായറാഴ്ച വൈകിട്ട് അഞ്ചോടെ കഴക്കുട്ടം തൈക്കാട് ബൈപ്പാസിൽ കാട്ടായിക്കോണം നരിക്കൽ ജംക്ഷനു സമീപം വച്ച് കാർ ബൈക്കിലിടിച്ചായിരുന്നു അപകടം. ബൈക്ക് യാത്രക്കാരായ തൃശൂർ നാട്ടിക നെടുമ്പറമ്പിൽ വീട്ടിൽ നിന്നു പോത്തൻകോട് കാട്ടായിക്കോണത്ത് വാടക വീട്ടിൽ താമസിക്കുന്ന തിലകന് ഗുരുതര പരുക്കേറ്റ് മെഡിക്കൽകോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
മകൻ ഗോകുൽ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് ബൈക്ക് നരിക്കലിൽ റോഡരികിൽ ഒതുക്കി വച്ചിരുന്നു.
ഇന്നലെ രാവിലെ ബൈക്ക് എടുക്കാനായി ബന്ധുക്കൾ എത്തിയെങ്കിലും ബൈക്ക് സ്ഥലത്തില്ലായിരുന്നു. തുടർന്ന് സമീപത്തെ സിസിടിവി പരിശോധിച്ചു.
അപകടം നടന്ന ദിവസം രാത്രി 11 മണിയോടെ ഒരാൾ ബൈക്കെടുത്ത് ഓടിച്ചുപോകുന്ന ദൃശ്യം അതിൽ പതിഞ്ഞിട്ടുണ്ടായിരുന്നു. ബന്ധുക്കൾ പോത്തൻകോട് പോലീസിൽ പരാതി നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]