ചെറുന്നിയൂർ∙ പുതുക്കുറിച്ചിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ച കഴക്കൂട്ടം മരിയൻ എൻജിനീയറിങ് കോളജ് രണ്ടാം വർഷ വിദ്യാർഥി ചെറുന്നിയൂർ ജംക്ഷനിലെ അമ്പാടി വീട്ടിൽ രാഹുലിന്റെ (21) വിയോഗം നാട്ടുകാരെ ദു:ഖത്തിലാഴ്ത്തി.അപകടത്തിൽപ്പെട്ടെന്ന വിവരം ഇന്നലെ വൈകിട്ടാണ് അറിഞ്ഞത്. മരണം സ്ഥിരീകരിച്ചതോടെ വൈകിട്ടു മുതൽ വീട്ടുപരിസരത്തേക്ക് നാട്ടുകാരും ബന്ധുക്കളും എത്തിത്തുടങ്ങിയിരുന്നു.
എന്നാൽ രാത്രി വൈകി വരെയും അമ്മ രജിതയെ മരണവിവരം അറിയിക്കാൻ അവർക്കു കെൽപുണ്ടായില്ല.
ഇന്നലെ ഉച്ച വരെ വീട്ടിൽ ഉണ്ടായിരുന്ന രാഹുൽ മറ്റൊരു ബൈക്കിലാണ് പുറത്തിറങ്ങിയതെന്ന് ഒരു ബന്ധു പറഞ്ഞു. പുതുക്കുറിച്ചി മഹ്ദീൻ പള്ളിക്കു സമീപം രാഹുൽ സഞ്ചരിച്ച ബൈക്കും മറ്റൊരു സ്കൂട്ടറും ഇടറോഡിലേക്കു തിരിയവേ കൂട്ടിയിടിച്ചാണ് അപകടം.
സ്കൂട്ടറിൽ സഞ്ചരിച്ച പുതുക്കുറിച്ചി സ്വദേശി നവാസും (42) അപകടത്തിൽ മരിച്ചു. ആർപിഎഫ് ഉദ്യോഗസ്ഥൻ ലാൽ ജീവന്റെയും രജിതയുടെയും ഏകമകനായ രാഹുലിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ.
സംസ്കാരം ഇന്ന് നടക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]