
തിരുവനന്തപുരം/ കൊല്ലം∙ ഷാർജയിലെ ഫ്ലാറ്റിൽ കൊല്ലം തേവലക്കര കോയിവിള സ്വദേശി ടി.അതുല്യ ശേഖറിനെ(30) മരിച്ചനിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് ശാസ്താംകോട്ട
മനക്കര സജി നിവാസിൽ സതീഷ് ശങ്കറിനെ(40) അറസ്റ്റ് ചെയ്ത് വിട്ടയച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ ഇന്നലെ രാവിലെ എത്തിയ സതീഷിനെ എമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥരാണ് കസ്റ്റഡിയിലെടുത്തത്.
പിന്നീട് വലിയതുറ പൊലീസിനു കൈമാറി. കൊല്ലം സെഷൻസ് കോടതി സതീഷിന് മുൻകൂർജാമ്യം അനുവദിച്ചിരുന്നു. തുടർന്നാണ് സതീഷ് നാട്ടിലെത്തിയത്.
പൊലീസ് ലുക്കൗട്ട് നോട്ടിസും പുറത്തിറക്കിയിരുന്നു. വലിയതുറ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം കേസ് അന്വേഷിക്കുന്ന കൊല്ലം ക്രൈംബ്രാഞ്ച് സംഘത്തിനു കൈമാറി.
ഉച്ചയ്ക്ക് മൂന്നോടെ സതീഷിനെ കൊല്ലം ക്രൈംബ്രാഞ്ച് ഓഫിസിൽ എത്തിച്ച് ഡിവൈഎസ്പി എ.അബ്ദുൽ വഹാബിന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി വിട്ടയച്ചു.
ജൂലൈ 19ന് ആണ് ഭർത്താവ് സതീഷിനൊപ്പം താമസിച്ചിരുന്ന ഷാർജയിലെ ഫ്ലാറ്റിൽ അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എൻ.വി.രാജു മുൻകൂർജാമ്യം അനുവദിച്ച പശ്ചാത്തലത്തിലാണ് വിട്ടയച്ചത്. 10 ദിവസത്തിനുള്ളിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്നും സതീഷ് അന്വേഷണവുമായി പൂർണമായും സഹകരിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കേസിന്റെ പശ്ചാത്തലത്തിൽ ദുബായിൽ തനിക്കു ജോലി നഷ്ടപ്പെട്ടെന്നും തിരികെ നാട്ടിൽ എത്തുമ്പോൾ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും കാണിച്ചു നൽകിയ മുൻകൂർജാമ്യാപേക്ഷ വെള്ളിയാഴ്ചയാണു പരിഗണിച്ചത്. അന്നുതന്നെ ജാമ്യം അനുവദിച്ചിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]