
അഞ്ചുതെങ്ങ്–മീരാൻകടവ് പാലം റോഡ് പൊളിഞ്ഞും തകർന്നും യാത്രക്കാർക്ക് ഭീഷണി
ചിറയിൻകീഴ്∙കടയ്ക്കാവൂരിൽ നിന്ന് അഞ്ചുതെങ്ങിലേക്കും മുഖ്യ തീരദേശ പാതയുമായി ബന്ധിപ്പിക്കുന്ന മീരാൻകടവ് പാലത്തിനു സമീപത്തു നിന്നു അഞ്ചുതെങ്ങ് ഗുരുക്ഷേത്ര മണ്ഡപം വരെയുമുള്ള പാതയിൽ വാഹനയാത്രികർക്കു അപകട ഭീഷണി പിഡബ്ല്യുഡി വിഭാഗത്തിന്റെ അധീനതയിലുള്ള പാതയാണിത്. അഞ്ചുതെങ്ങിൽ നിന്നു ദേശീയപാതയെ ബന്ധിപ്പിച്ചു ആലംകോടുവരെ റോഡിന്റെ വീതികൂട്ടലടക്കം പുനർനിർമാണ പ്രവൃത്തികൾ കഴിഞ്ഞ മൂന്നു വർഷമായി നടന്നുവരികയാണ്. ഇതേ പാതയിൽപെടുന്ന മീരാൻകടവ് പാലത്തിനും അഞ്ചുതെങ്ങിനും മധ്യേയുള്ള ഭാഗത്തു വൻകുഴികൾ രൂപപ്പെട്ടിരിക്കുകയാണ്.ടാറും ചല്ലിയും പൂർണമായി ഇളകിമാറിയ നിലയിലാണ്.
ഈ ഭാഗത്ത് 30ൽ അധികം വാഹനാപകടങ്ങൾ നടന്നിട്ടുള്ളതായി സമീപവാസികൾ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ ജോലി കഴിഞ്ഞു ബൈക്കിൽ കടയ്ക്കാവൂരിൽ നിന്നു വീട്ടിലേക്കു പോകുകയായിരുന്ന അഞ്ചുതെങ്ങ് സ്വദേശി ഗിരീശ(35)ന് റോഡിലെ കുഴിയിൽ വീണു ഗുരുതര പരുക്കേറ്റു.
നാലുമാസം മുൻപു പുലർച്ചെ മത്സ്യവിൽപനക്കാരെയും കയറ്റി ആലംകോട് ആറ്റിങ്ങൽ ഭാഗത്തേക്കു പോകുകയായിരുന്ന ഓട്ടോറിക്ഷ ഇതേ ഭാഗത്തെ കുഴിയിൽപെട്ടു മറിഞ്ഞു. ഓട്ടോ ഡ്രൈവർ മരിച്ചു.
സംഭവത്തിൽ ഏറെ പ്രതിഷേധമുയർന്നെങ്കിലും നടപടി ഉണ്ടായില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]