അക്ഷയശ്രീ അവാർഡ്: അപേക്ഷ ക്ഷണിച്ചു;
തിരുവനന്തപുരം∙ ജൈവ കർഷകർക്കുള്ള അക്ഷയശ്രീ അവാർഡിന് അപേക്ഷ ക്ഷണിച്ചു. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സരോജിനി-ദാമോദരൻ ഫൗണ്ടേഷന്റെ സാരഥിയും, ഇൻഫോസിസിന്റെ സ്ഥാപകരിൽ ഒരാളുമായ എസ്.ഡി.ഷിബുലാലും കുടുംബവുമാണ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനതലത്തിൽ മികച്ച ജൈവകർഷകന് 2 ലക്ഷം രൂപയും ജില്ലാതലത്തിൽ 50,000 രൂപ വീതം 14 അവാർഡുകളും, മട്ടുപ്പാവ്, സ്കൂൾ, കോളജ്, വെറ്ററൻസ്, ഔഷധസസ്യങ്ങൾ എന്നീ മേഖലകളിൽ മികച്ച രീതിയിൽ ജൈവകൃഷി ചെയ്യുന്നവർക്ക് 10,000 രൂപ വീതമുള്ള 33 പ്രോത്സാഹന അവാർഡുകളുമാണുള്ളത്. അവസാന തീയതി: നവംബർ 30.
9447152460, 9447249971
അധ്യാപക ഒഴിവ്
ആര്യനാട്∙ ഗവ. വി ആൻഡ് എച്ച്എസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലിഷ് വിഭാഗത്തിൽ ഒഴിവ്.
അഭിമുഖം 23 10ന്. ഫോൺ: 9446309355.
വെള്ളനാട്∙ ജി.കാർത്തികേയൻ സ്മാരക ഗവ. വി ആൻഡ് എച്ച്എസ്എസ് എച്ച്എസ്എസ് വിഭാഗം എച്ച്എസ്എസ്ടി ഹിന്ദി.
അഭിമുഖം 22ന് രാവിലെ 9.30ന്. ഫോൺ 9496873703.
കാട്ടാക്കട ∙ ഉത്തരംകോട് ഇരുവേലി സർക്കാർ ഹൈസ്കൂളിൽ എൽപി വിഭാഗം അധ്യാപക ഒഴിവുണ്ട്.അഭിമുഖം 11ന് രാവിലെ 11ന്.
ഫോൺ 0472–2850444 നെയ്യാറ്റിൻകര ∙ കാഞ്ഞിരംകുളം ഗവ. കെഎൻഎം ആർട്സ് ആൻഡ് സയൻസ് കോളജിൽ ഇംഗ്ലിഷ്, കൊമേഴ്സ് ഗെസ്റ്റ് ലക്ചറർമാരുടെ ഒഴിവുണ്ട്.
ഇംഗ്ലിഷ് വിഭാഗത്തിന് 15ന് 11നും കൊമേഴ്സ് വിഭാഗത്തിന് 2നും അഭിമുഖം നടത്തും. ഫോൺ: 0471 2260092
സ്പോട് അഡ്മിഷൻ
തിരുവനന്തപുരം∙ ശ്രീ ചിത്തിര തിരുനാൾ എൻജിനീയറിങ് കോളജിൽ ഒഴിവുള്ള ബിടെക് സീറ്റുകളിലേക്ക് KEAM – റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർക്കായി 11 രാവിലെ 10 ന് സ്പോട് അഡ്മിഷൻ നടക്കും.
വിശദവിവരങ്ങൾക്ക്: www.sctce.ac.in .
ഡീകോഡ് ഹാക്കത്തൺഇന്നു കൂടിഅപേക്ഷിക്കാം
തിരുവനന്തപുരം ∙ 5 രാജ്യങ്ങളിലായി നടക്കുന്ന യുഎസ്ടി കമ്പനി സംഘടിപ്പിക്കുന്ന ആഗോള ഇന്നവേഷൻ മത്സരം ഡീകോഡ് 2025 ഹാക്കത്തണിലേക്ക് ഇന്നു കൂടി അപേക്ഷിക്കാം. ആഗോള വിജയിക്ക് 10000 യുഎസ് ഡോളർ കാഷ് പ്രൈസ്.
ഇന്ത്യ, യുഎസ്, യുകെ, മെക്സിക്കോ, മലേഷ്യ എന്നിവിടങ്ങളിലാണ് ഹാക്കത്തൺ നടക്കുക. 10000 ഡോളറിന്റെ മെന്റർഷിപ് ഉൾപ്പെടെ മികച്ച ടീമുകൾക്ക് കാഷ് പ്രൈസും തൊഴിലവസരങ്ങളും ലഭിക്കും.
‘ റജിസ്ട്രേഷന് : https://unstop.com/p/d3code-2025-india-edition-ust-global-1537313.
നഴ്സിങ്: പ്രവേശന പരീക്ഷ 15ന്
തിരുവനന്തപുരം∙ തിരുവനന്തപുരം, കണ്ണൂർ ഗവ.നഴ്സിങ് കോളജുകളിലെ പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്സിങ് കോഴ്സുകൾക്ക് അപേക്ഷിച്ചവർക്കുള്ള പ്രവേശന പരീക്ഷ 15ന് നടക്കും. ഹാൾടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യണം.
www.lbscentre.kerala.gov.in
പരിശീലനം നൽകും
കോവളം∙വെള്ളായണി കാർഷിക കോളജ് കൈറ്റ് നേതൃത്വത്തിൽ 16 ന് ഹൈഡ്രോപോണിക്സ് പരിശീലനം നടത്തും. ഫോൺ:8891540778.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]