
ഡോ. കെ.വാസുകിയുടെ ‘ദ് സ്കൂൾ ഓഫ് ലൈഫ്’ പ്രകാശനം ചെയ്തു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ തൊഴിൽ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി രചിച്ച ‘ദ് സ്കൂൾ ഓഫ് ലൈഫ്’ എന്ന പുസ്തകം പ്രകാശനം ചെയ്തു. തിരുവനന്തപുരത്തെ കേസരിയിൽ നടന്ന ചടങ്ങിൽ പ്രളയകാലയളവിൽ വാസുകി തിരുവനന്തപുരം കലക്ടർ ആയി പ്രവർത്തിക്കവേ രൂപീകരിച്ച ടാക്സ് ഫോഴ്സിലെ സന്നദ്ധപ്രവർത്തകരെ പ്രതിനിധീകരിച്ചെത്തിയ ഭരത് ഗോവിന്ദ്, അനീഷ് വി.എൽ, തോമസ് എന്നിവർക്ക് നൽകിയാണ് പുസ്തകപ്രകാശനം നിർവഹിച്ചത്.
വാസുകിയുടെ ജീവിത കാലഘട്ടത്തിലെ സംഭവങ്ങളാണ് പുസ്തകത്തിലെ പ്രതിപാദവിഷയം. നിരന്തര മത്സരങ്ങളിലൂടെയും കഠിനമായ ശ്രമങ്ങളിലൂടെയും ഓരോ സ്വപ്നങ്ങൾ കയ്യെത്തി പിടിക്കുമ്പോഴാണ് ആത്യന്തിക സന്തോഷത്തിന്റെ താക്കോൽ നമ്മുടെ പക്കൽ എത്തുന്നതെന്നും അതു ലഭിക്കുമ്പോൾ ഉള്ള സന്തോഷമാണ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമെന്നും പുസ്തകം പ്രകാശിപ്പിച്ച് ഡോ. വാസുകി പറഞ്ഞു.
കെയുഡബ്ലിയുജെ ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ, സെക്രട്ടറി, അനുപമ ജി.നായർ, മുൻ സെക്രട്ടറി സുരേഷ് വെള്ളിമംഗലം, എസ്. കാർത്തികേയൻ ഐഎഎസ് തുടങ്ങിയവർ പങ്കെടുത്തു.