
തിരുവനന്തപുരം ജില്ലയിൽ ഇന്ന് (10-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മെഗാ ജോബ് ഫെയർ
തിരുവനന്തപുരം ∙ വട്ടിയൂർക്കാവ് സരസ്വതി കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ പുതുതായി ആരംഭിക്കുന്ന ട്രിവാൻഡ്രം ഇന്റർ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ 25 ന് വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയത്തിൽ മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. www.tiim.co.in എന്ന ലിങ്കിൽ റജിസ്റ്റർ ചെയ്യണം. ഫോൺ– 75938 52229.
വയോമിത്രം പദ്ധതി: കരാർ നിയമനം
തിരുവനന്തപുരം∙ സാമൂഹിക സുരക്ഷാ മിഷൻ നടപ്പാക്കുന്ന വയോമിത്രം പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ കോഓർഡിനേറ്റർ, മെഡിക്കൽ ഓഫിസർ, സ്റ്റാഫ് നഴ്സ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 04712341200
ഇൻസ്ട്രക്ടർ ഒഴിവ്
മലയിൻകീഴ്∙ ഗവ.ഐടിഐയിൽ മെക്കാനിക് മോട്ടർ വെഹിക്കിൾ ട്രേഡ് ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ഇന്ന് രാവിലെ 11ന് നടക്കും. 9497639626
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം∙ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ കീഴിൽ രൂപീകരിക്കുന്ന എംഎസ്എംഎ ക്ലിനിക്കിലെ 40 അംഗ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. 04712326756
സ്റ്റൈപൻഡോടെ പരിശീലനം
തിരുവനന്തപുരം ∙ പട്ടികജാതി വികസന വകുപ്പും നാഷനൽ കയർ റിസർച് ആൻഡ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി വിവിധ ജില്ലകളിൽ സ്റ്റൈപൻഡോടെ തൊഴിൽ നൈപുണ്യ പരിശീലനം നൽകുന്നു. www.ncrmi.org. 0471-2730788.
കമ്യൂണിക്കേറ്റീവ് അറബിക്
തിരുവനന്തപുരം∙ കേരള സർവകലാശാല അറബിക് വിഭാഗം നടത്തുന്ന ഡിപ്ലോമ ഇൻ കമ്യൂണിക്കേറ്റീവ് അറബിക് (ഓൺലൈൻ) ബാച്ചിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 21. 9562722485
ജില്ലാ സംഗമം 13ന്
തിരുവനന്തപുരം∙ സിഐഎസ്എഫ് എക്സ് സർവീസ് വെൽഫെയർ അസോസിയേഷൻ ജില്ലാ സംഗമം 13ന് 9.30ന് പാറ്റൂർ മോക്ഷ് ഓഡിറ്റോറിയത്തിൽ നടക്കും. 9400083962,7994491028
നടരാജ സംഗീതസഭ ക്ലാസുകൾ
വർക്കല∙ നടരാജ സംഗീത സഭയിൽ വിവിധ കലാ വിഷയങ്ങളിൽ പുതിയ ക്ലാസുകളിലേക്കു പ്രവേശനം 14 നു 8 മണിക്ക് ആരംഭിക്കും. വിവരങ്ങൾക്കു 98957 99921.
ബിഎൻഐ എക്സ്പോ ഇന്നു മുതൽ 13 വരെ
തിരുവനന്തപുരം∙ ബിസിനസ് നെറ്റ്വർക് ഇന്റർനാഷനൽ(ബിഎൻഐ) തിരുവനന്തപുരം എക്സ്പോ ഇന്നു മുതൽ 13 വരെ കാര്യവട്ടം ട്രാവൻകൂർ രാജ്യാന്തര കൺവൻഷൻ സെന്ററിൽ നടക്കും. മന്ത്രി പി.രാജീവ് എക്സ്പോ ഉദ്ഘാടനം ചെയ്യും. നാളെ സ്പീക്കർ സെഷൻ, 12, 13 തീയതികളിൽ പാനൽ ചർച്ചകൾ എന്നിവ നടക്കും. എക്സ്പോയിൽ 100 സ്റ്റാളുകളുണ്ടാകും. ഗെയിമിങ് ആർക്കേഡ്, റോബോവേഴ്സ്, ഫുഡ് സ്റ്റാളുകൾ എന്നിവയുണ്ടാകുമെന്നു ബിഎൻഐ എക്സ്പോ ഭാരവാഹികളായ വികാസ്, സാം കൃഷ്ണൻ, ഷിബു സുരേന്ദ്രൻ എന്നിവർ അറിയിച്ചു.
വർക്കലയിൽ സർഫിങ് ഫെസ്റ്റിവൽ
വർക്കല∙ ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഇന്റർനാഷനൽ സർഫിങ് ഫെസ്റ്റിവൽ ഇന്നു മുതൽ 13 വരെ ഇടവ വെറ്റക്കട തീരത്ത് നടത്തും. ഇന്ന് 4ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. വി.ജോയി എംഎൽഎ അധ്യക്ഷത വഹിക്കും.
മനോരമ ക്ലാസിഫൈഡ് പരസ്യമേള നെയ്യാറ്റിൻകരയിൽ
തിരുവനന്തപുരം∙ വാട്സാപ്പിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യം ചെയ്യാൻ മലയാള മനോരമ ഒരുക്കുന്ന ക്ലാസിഫൈഡ് പരസ്യമേള ഇന്നും നാളെയും നെയ്യാറ്റിൻകര കെഎസ്ആർടിസി ബസ് സ്റ്റേഷന് സമീപം ഐശ്വര്യ കമ്യൂണിക്കേഷൻസിൽ നടക്കും. ദിവസവും 10 മുതൽ 5 വരെയാണ് സൗകര്യം. സ്ഥലം വിൽപന, വീട്/ഓഫിസ് വാടകയ്ക്ക്, വിവാഹം, വിവാഹ വാർഷികം, അസ്ട്രോളജി, ഓട്ടമോട്ടീവ്, വാണ്ടഡ്, ചരമ പരസ്യങ്ങൾ പ്രത്യേക കിഴിവിലും, ലോസ്റ്റ്, നെയിം ചേഞ്ച് പരസ്യങ്ങൾ 1000 രൂപ മുതലും ഉപകാരസ്മരണകൾ 700 രൂപ മുതലും നൽകാം. തുടർച്ചയായി പരസ്യം നൽകുന്നവർക്ക് പ്രത്യേക കിഴിവ് ഉണ്ടായിരിക്കും. ഇത് മേള ദിനത്തിൽ പരസ്യം ചെയ്യുന്നവർക്ക് മാത്രം. ഫോൺ: 9074903514