
തിരുവനന്തപുരം ∙ തിരുവനന്തപുരം താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച വായന പക്ഷാചരണത്തിന്റെ സമാപന സമ്മേളനം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ജി.
സനൽ കുമാർ അധ്യക്ഷത വഹിച്ചു. മുതിർന്ന ഗ്രന്ഥശാല പ്രവർത്തകരെയും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഗ്രന്ഥശാല പ്രവർത്തകരെയും ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബി.പി.മുരളി ആദരിച്ചു.
കവയത്രി വി.എസ്.ബിന്ദു മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എൻ.എസ്.വിനോദ് ഐ.വി.ദാസ് അനുസ്മരണം നടത്തി. ഹരിത ഗ്രന്ഥശാലകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും സമ്മാനദാനവും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.അനിൽകുമാർ നിർവഹിച്ചു.
സമാപന സമ്മേളനത്തിന് മുൻപ് പ്രമുഖ കവികൾ പങ്കെടുത്ത കവിയരങ്ങും ഉണ്ടായിരുന്നു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ജി.രാധാകൃഷ്ണൻ, സി.ആർ.ശശിധരൻ, ബി.ചന്ദ്രബാബു, എസ്.
വിശ്വംഭരൻ നായർ, പി.ഗോപകുമാർ, താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ.ബൈജു, ജോയിന്റ് സെക്രട്ടറി എൻ.എസ്.അജയകുമാർ, എസ്.ഉമാചന്ദ്രബാബു, ജി.ശ്രീകണ്ഠൻ എന്നിവർ സംസാരിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]