തിരുവനന്തപുരം ∙ ഇടതുപക്ഷത്തെയും സിപിഎമ്മിനെയും സിപിഐയെയും സ്നേഹിക്കുന്നവരാണ് ഇക്കുറി യുഡിഎഫിന് വോട്ട് ചെയ്യുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെയും ഇടതുപക്ഷത്തെയും സ്നേഹിക്കുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ തുടര്‍ഭരണത്തിന് എതിരാണ്.
തുടര്‍ഭരണം കേരളത്തില്‍ ഇടതുപക്ഷത്തിന്റെ ശവക്കുഴി തോണ്ടുമെന്ന് അവര്‍ക്കറിയാം. ബംഗാളിലെ പരമ ദയനീയമായ സ്ഥിതിയിലേക്ക് കേരളത്തിലെ ഇടതുപക്ഷം എത്തരുതെന്ന് അവര്‍ ആഗ്രഹിക്കുന്നു.
അതുകൊണ്ടുതന്നെ അവര്‍ ചരിത്രത്തിലാദ്യമായി എല്ലാ ജില്ലകളിലും യുഡിഎഫിന് വോട്ട് ചെയ്യുകയാണെന്ന് ആന്റണി തിരുവനന്തപുരത്ത് പറഞ്ഞു.
പിണറായി സര്‍ക്കാരിനെ എതിര്‍ക്കുന്നവരും യുഡിഎഫിനെ സ്നേഹിക്കുന്നവരും കോണ്‍ഗ്രസിനെ സ്നേഹിക്കുന്നവരും ഇടതുപക്ഷം നശിക്കരുതെന്ന് ആഗ്രഹിക്കുന്നവരും ചേര്‍ന്നുള്ള ഒരുമുന്നണി ഈ തിരഞ്ഞെടുപ്പില്‍ രംഗത്തുണ്ട്. അതുകൊണ്ട് യുഡിഎഫ് ചരിത്രവിജയം നേടും.
തിരഞ്ഞെടുപ്പിന് മുന്‍പുതന്നെ കേരളത്തിലുടനീളം ശക്തമായ ഭരണവിരുദ്ധവികാരം പ്രകടമായിരുന്നു. അവസാനത്തെ മൂന്നുനാലുദിവസം ആ വികാരം ജനരോഷമായി കൊടുങ്കാറ്റായി രൂപപ്പെട്ടു.
പത്തുവര്‍ഷത്തെ ജനദ്രോഹനടപടികള്‍ക്ക് ജനാധിപത്യത്തില്‍ കൊടുക്കാവുന്ന ഏറ്റവും കടുത്ത ശിക്ഷ ഈ സര്‍ക്കാരിന് നല്‍കുമെന്നും ആന്റണി പറഞ്ഞു.
‘ഗുഡ് ബൈ പിണറായി’ എന്ന് ജനം പറയും
ഹരിപ്പാട് ∙ കേരളത്തിൽ ഭരണമാറ്റം ഉണ്ടാകുമെന്നും യുഡിഎഫ് അധികാരത്തിലെത്തുമെന്നും രമേശ് ചെന്നിത്തല. കേരളത്തിലെ ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു.
കേരളത്തിൽ യുഡിഎഫ് ഭരണം വേണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. എല്ലാ സ്ഥലത്തും വലിയ ജനസഞ്ചയം അനുഭവപ്പെടുന്നുണ്ട്.
യുഡിഎഫ് വിജയിക്കണമെന്നാണ് ജനങ്ങൾക്ക് താല്പര്യമുള്ളത്. ‘ഗുഡ് ബൈ പിണറായി’ എന്ന് ജനം പറയുമെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമലയിലെ സ്വർണം കൊള്ളയടിച്ചവർക്ക് ജനങ്ങൾ വോട്ട് ചെയ്യില്ല. ബിജെപി എല്ലായിടത്തും പണം വിതരണം ചെയ്യുന്നു.
ബിജെപി അധാർമികമായ നടപടികൾ സ്വീകരിക്കുന്നു. ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയുണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പിൽ ഹരിപ്പാട് സിപിഎമ്മിന്റെ വോട്ടുകൾ ബിജെപിക്ക് പോയെന്നും ചെന്നിത്തല ആരോപിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

