തിരുവനന്തപുരം ∙ ജോലിക്കുവേണ്ടി അഭിമുഖത്തിനെത്തിയ യുവതിയോടു മോശമായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ലൈസൻസില്ലെന്നു കണ്ടെത്തിയ സ്പാ അടച്ചുപൂട്ടി. സെക്രട്ടേറിയറ്റിന് എതിർവശമുള്ള ‘സ്പർശൻ വെൽനെസ് സ്പാ’യാണ് പൂട്ടിയത്.
യുവതി മേയർ വി.വി.രാജേഷിനെ ഫോണിൽ വിളിച്ചു പരാതിപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കോർപറേഷൻ ആരോഗ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരെത്തിയത്.
2 മുറികളുള്ള സ്പായിൽ ഒരു ഭാഗത്തിനു മാത്രമേ ലൈസൻസുള്ളൂ.
മസാജ് ചെയ്യുന്ന ട്രെയ്നർമാരുടെ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളോ ജീവനക്കാരുടെ വിവരങ്ങൾ അടങ്ങിയ രേഖയോ ലഭിച്ചിരുന്നില്ല. പാങ്ങോട് സ്വദേശി മനോഹരന്റെ പേരിലാണ് സ്പായുടെ ലൈസൻസ്.
എന്നാൽ ജീവനക്കാർക്ക് ഇതെക്കുറിച്ച് അറിയില്ലെന്നാണു മൊഴി.
നഗരത്തിൽ സ്പാ, മസാജ് സെന്ററുകളുടെ മറവിൽ നിയമവിരുദ്ധ പ്രവർത്തനം നടക്കുന്നുണ്ടെന്നു വിവരം ലഭിച്ചിട്ടുണ്ടെന്ന് മേയർ വി.വി.രാജേഷ് പറഞ്ഞു. പൊലീസിന്റെ സഹായത്തോടെ ഇത്തരം കേന്ദ്രങ്ങളിൽ പരിശോധന നടത്തും.
സ്പാ സെന്ററുകളിൽ ഡോക്ടർമാരുൾപ്പെടെ വേണമെന്നാണ് നിബന്ധന. എന്നാൽ നഗരത്തിൽ പ്രവർത്തിക്കുന്ന സ്പാ കേന്ദ്രങ്ങളിൽ പലതിലും നിബന്ധന പാലിക്കുന്നില്ലെന്ന് മേയർ വി.വി.രാജേഷ് പറഞ്ഞു.
പുരുഷന്മാർ പുരുഷന്മാരെയും സ്ത്രീകളെ സ്ത്രീകളും തന്നെയാവണം മസാജ് ചെയ്യേണ്ടത്. എന്നാൽ പലയിടത്തും ക്രോസ് മസാജിങ് നടക്കുന്നുണ്ടെന്നും സ്പാ ഉടമകൾക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയുൾപെടെ പിന്തുണയുണ്ടെന്നും മേയർ പറഞ്ഞു.
എന്നാൽ സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

