തിരുവനന്തപുരം ∙ കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷായുടെ സന്ദർശനത്തിനോടനുബന്ധിച്ച് നഗരത്തിൽ ശനി (ജനുവരി 10), ഞായർ (11) ദിവസങ്ങളിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ശനിയാഴ്ച രാത്രി 7 മുതൽ 11.30 വരെയും ഞായറാഴ്ച രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് ക്രമീകരണം.
ശനി രാത്രി 7 മുതൽ 11. 30 വരെ ഡൊമസ്റ്റിക് എയർപോർട്ട് ശംഖുമുഖം ഓൾ സെയിൻ്റ്സ്, ചാക്ക, പേട്ട, പള്ളിമുക്ക്, പാറ്റൂർ, ജനറൽ ആശുപത്രി, ആശാൻ സ്ക്വയർ, പഞ്ചാപുര, ബേക്കറി ഫ്ലൈഓവർ, പനവിള, കലാഭവൻ മണി റോഡ്, വിമൻസ് കോളജ്, ഗസ്റ്റ് ഹൗസ് റോഡിൻ്റെ ഇരുവശങ്ങളിലും വാഹന പാർക്കിങ് അനുവദിക്കില്ല.
ഞായർ രാവിലെ 7 മുതൽ വൈകിട്ട് 6 വരെ വിമൻസ് കോളജ്, തൈക്കാട്, തമ്പാനൂർ ഫ്ലൈഓവർ, ചൂരക്കാട്ടുപാളയം, പവർഹൗസ് റോഡ്, തകരപറമ്പ് ഫ്ലൈഓവർ, ശ്രീകണ്ഠേശ്വരം പാർക്ക്, എസ്പി ഫോർട്ട്, മിത്രാനന്ദപുരം, വാഴപ്പള്ളി റോഡ്, അരിസ്റ്റോ ജംക്ഷൻ മാരാർജി ഭവൻ റോഡ്, നോർക്ക ജംക്ഷൻ, സംഗീതകോളജ് റോഡ്, വിമൻസ് കോളജ്, വഴുതക്കാട്, പിഎച്ച്ക്യു, ആൽത്തറ ജംക്ഷൻ, വെള്ളയമ്പലം, ടിടിസി, ഗോൾഫ് ലിങ്ക്സ്, ഉദയപാലസ് റോഡ്, തമ്പാനൂർ ഫ്ലൈഓവർ, പൊന്നറ പാർക്ക്, അരിസ്റ്റോ ജംക്ഷൻ, മോഡൽ സ്കൂൾ ജംക്ഷൻ, പനവിള, ബേക്കറി ഫ്ലൈഓവർ, പഞ്ചാപുര, ആശാൻ സ്ക്വയർ, ജനറൽ ആശുപത്രി, പാറ്റൂർ പള്ളിമുക്ക്, പേട്ട, ചാക്ക, ഓൾ സെയിന്റ്സ്, ശംഖുമുഖം, ഡൊമസ്റ്റിക് എയർപോർട്ട് റോഡിന്റെ ഇരുവശങ്ങളിലും വാഹന പാർക്കിങ് അനുവദിക്കില്ല. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള റോഡുകളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ നീക്കം ചെയ്യുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യും.
വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും വരുന്നവർ യാത്ര മുൻകൂട്ടി ക്രമീകരിക്കണം. ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട
സംശയങ്ങൾക്ക്: 04712558731, 9497930055 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

